കാഴ്ചയില്ല, അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന ആരാധകന് സര്‍പ്രൈസ് നല്‍കിയ എസ് പി ബാലസുബ്രഹ്‌മണ്യം- മനോഹരം ഈ വീഡിയോ

കാഴ്ചയില്ല, അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന ആരാധകന് സര്‍പ്രൈസ് നല്‍കിയ എസ് പി ബാലസുബ്രഹ്‌മണ്യം- മനോഹരം ഈ വീഡിയോ

എസ്പി ബാലസുബ്രഹ്‌മണ്യം എന്ന അനശ്വരപ്രതിഭയെ മരണം കവര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും ആസ്വാദക മനസ്സുകളില്‍ നിന്നും വിട്ടകലില്ല അദ്ദേഹത്തിന്റെ പാട്ടുകള്‍. അത്രമേല്‍ ആര്‍ദ്രമാണ് എസ് പി ബാലസുബ്രഹ്‌മണ്യം പാടി അനശ്വരമാക്കിയ ഓരോ പാട്ടുകളും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറയുന്നതും എസ് പി ബിയുടെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെയാണ്. ഇപ്പോഴിതാ വൈറലാവുകയാണ് അദ്ദേഹത്തിന്റെ പഴയ ഒരു വീഡിയോ. എസ് പി ബി എന്ന ഗായകനിലുമുപരി നന്മ നിറഞ്ഞ ഒരു മനസ്സിന്റെ കൂടി ഉടമയാണ് അദ്ദേഹമെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

തന്നെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു ആരാധകന് എസ് പി ബാലസുബ്രഹ്‌മണ്യം നല്‍കിയ സര്‍പ്രൈസ് ആണ് ഈ വീഡിയോയില്‍. വീഡിയോ പഴയതാണെങ്കിലും എസ് പി ബിയുടെ മരണത്തോടെ വീണ്ടും സൈബര്‍ ഇടങ്ങളില്‍ ഈ വീഡിയോ ശ്രദ്ധ നേടി.

മാരന്‍ എന്നാണ് ഈ ആരാധകന്റെ പേര്. ശ്രീലങ്കയില്‍ വെച്ച് ഒരു ബോംബ് സ്‌ഫോടനത്തില്‍ ഇദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. മാരന് തന്നോടുള്ള ആരാധനയെക്കുരിച്ച് അറിഞ്ഞ എസ് പി ബി അദ്ദേഹത്തിന് സര്‍പ്രൈസ് നല്‍കുകയായിരുന്നു. ഒരു അഭിമുഖത്തില്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തെക്കുറിച്ചുള്ള ആരാധനയെക്കുറിച്ച് മാരന്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അരികിലേക്ക് എസ് പി ബി എത്തിയത്.

ഈ സ്‌നേഹനിമിഷങ്ങളുടെ വാഡിയോ ആരുടേയും ഹൃദയം നിറയ്ക്കുന്നവയാണ്. മെലഡികളുടെ രാജാവായ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഹൃദയ വിശാലതയും സ്‌നേഹവുമൊക്കെയാണ് ഈ വീഡിയോയില്‍ പ്രതിഫലിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.