ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി യുഎഇയിൽ തുടരാൻ അനുമതി

ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി യുഎഇയിൽ തുടരാൻ അനുമതി

ദുബായ്: നിലവില്‍ യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഭരണകൂടം. ടൂറിസ്റ്റ് വിസയുടെ കാലാവധി ഒരു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ മക്തുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം യാതൊരു ഫീസും അടയ്ക്കാതെ തന്നെ ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാൻ സാധിക്കും.

ജനിതക മാറ്റം വന്ന കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തലാക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതോടെ നിരവധി വിദേശികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുമാനം. പുതുവർഷ അവധിദിനങ്ങൾ ചെലവഴിക്കാൻ നിലവിൽ യുഎഇയിൽ എത്തിയ വിനോദ സഞ്ചാരികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ തീരുമാനം സഹായകരമാകും.വിനോദസഞ്ചാരികൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യുഎഇയിൽ താമസിക്കുന്ന സമയത്ത് എല്ലാ സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഭരണകുടം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.