മാസ്റ്റർ എനുഷ് ജോസഫ് രചിച്ച പുസ്തകത്തിന്റെ പ്രകാശനം പാലാ നഗരസഭാ ചെയർ പേഴ്‌സൺ ജോസിൻ ബിനോ നിർവഹിച്ചു

മാസ്റ്റർ എനുഷ് ജോസഫ് രചിച്ച പുസ്തകത്തിന്റെ പ്രകാശനം പാലാ നഗരസഭാ ചെയർ പേഴ്‌സൺ ജോസിൻ ബിനോ നിർവഹിച്ചു

പാലാ: ഷാർജ ഔർ ഓവൻ ഇംഗ്ലീഷ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥിയും ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിലെ സജീവ അംഗവുമായിരുന്ന എനുഷ് ജോസഫ് ബിജു രചിച്ച "The Triad Within Two Minds One Body" എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി ജോസിൻ ബിനോ പാലാ ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്നു കൈമാറി നിർവഹിച്ചു. ചടങ്ങിൽ മാനേജർ ഫാ. ജെയിംസ് നരിതൂക്കിൽ അധ്യക്ഷനായിരുന്നു.

പാലാ ചാവറ പബ്ലിക് സ്കൂൾ ഓണാഘോത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗളത്തിൽ , വൈസ് പ്രിൻസിപ്പൽ ഫാദർ പോൾസൺ കൊച്ചു കണിയാംപറമ്പിൽ,അധ്യാപക രക്ഷാകർതൃ സംഘടനാ പ്രസിഡണ്ട് സിബി പുത്തേട്ട് , വൈസ് പ്രസിഡണ്ട് നിഷ കാവുകാട്ട് എന്നിവർ പ്രസംഗിച്ചു . തുടർന്ന് വിദ്യാർത്ഥികളുടെ വിധ കലാപരിപാടികൾ ഉണ്ടായിരിന്നു.

എനുഷ് ജോസഫ് ബിജു ഷാർജ സെൻറ് മൈക്കിൾസ് ഇടവകയെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലുള്ള ബൈബിൾ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

എനുഷ് ജോസഫ് ബിജു ഇപ്പോൾ പാലാ ചാവറ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. "The Triad Within Two Minds One Body" എന്ന ഇംഗ്ലീഷ് നോവലിന്റെ രചന പൂർത്തീകരിച്ചത് തന്റെ പത്താം ക്ലാസ് പഠനകാലത്തായിരിന്നു. തൊടുപുഴ നെടിയശാല കുന്നംകോട്ട് ബിജു ജോസഫിന്റെയും രജിതാ ബിജുവിന്റെയും മകനാണ്.

സമസ്യ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. നവംബർ ആദ്യവാരം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം ലഭ്യമാക്കുമെന്ന് പ്രസാധകർ അറിയിച്ചു.

ചടങ്ങിന്റെ വീഡിയോ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.