ഐഎസുമായി ബന്ധമുള്ള വ്യക്തി കള്ളക്കടത്തുകാരുടെ സഹായത്തോടെ കുടിയേറ്റക്കാരനായി അമേരിക്കയിലേക്ക് കടന്നതായി റിപ്പോർട്ട്; എഫ്ബിഐ അന്വേഷണം ആരംഭിച്ചു

ഐഎസുമായി ബന്ധമുള്ള വ്യക്തി കള്ളക്കടത്തുകാരുടെ സഹായത്തോടെ കുടിയേറ്റക്കാരനായി അമേരിക്കയിലേക്ക് കടന്നതായി റിപ്പോർട്ട്; എഫ്ബിഐ അന്വേഷണം ആരംഭിച്ചു

വാഷിം​ഗ്ടൺ: മെക്സിക്കോയുടെ തെക്കൻ അതിർത്തിയിൽ അഭയം തേടിയ ശേഷം യുഎസിലേക്ക് കടന്ന ഒരു ഡസനിലധികം ഉസ്ബെക്ക് പൗരന്മാരെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങി എഫ്ബിഐ. കുടിയേറ്റക്കാർ ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെയാണ് സഞ്ചരിച്ചതെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

അമേരിക്കയിലേക്ക് പ്രവേശനം നേടിയ എല്ലാ വ്യക്തികളെയും തിരിച്ചറിയാനും വിലയിരുത്താനും ഉദ്യോഗസ്ഥർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൻ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരായി തോന്നുന്ന നിരവധി കുടിയേറ്റക്കാരെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

ആരെയും കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിക്കാൻ ഈ ഘട്ടത്തിൽ തെളിവുകളൊന്നുമില്ലെങ്കിലും തെളിവെടുപ്പ് കാര്യക്ഷമമായിരുന്നു, അഭയം തേടി രാജ്യത്തേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ കുതിച്ചു ചാട്ടത്തിനിടയിൽ തീവ്രവാദികൾ തെക്കൻ അതിർത്തിയിലൂടെ നുഴഞ്ഞു കയറാനുള്ള സാധ്യത അമേരിക്കക്ക് ഒരു ഭീഷണിയായി തുടരുന്നു.

ഈ വർഷമാദ്യം ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ഒരു കൂട്ടം കുടിയേറ്റക്കാർ അഭയം തേടിയതായി മനസിലായെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സമീപ വർഷങ്ങളിൽ മധ്യേഷ്യയിൽ നിന്ന് യുഎസിലേക്ക് പോയ അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഉസ്ബെക്ക് പൗരന്മാരെ യുഎസിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഒരു മനുഷ്യ കള്ളക്കടത്ത് ശൃംഖല ഉണ്ടെന്നും ഐഎസുമായി ബന്ധമുള്ള ഒരു വ്യക്തിയെങ്കിലും ഈ ശൃംഖലയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും എഫ്ബിഐ അറിഞ്ഞതോടുകൂടിയാണ് വിവിധ ഏജൻസികൾ ഒരുമിച്ചു ചേർന്ന് അന്വേഷണം ആരംഭിച്ചത്.

കുടിയേറ്റക്കാരെ കണ്ടെത്തുകയും അവരുടെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്തു. യുഎസിന്റെ നിർദ്ദേശപ്രകാരം കള്ളക്കടത്തുകാരനെയും അയാളുടെ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്ത തുർക്കി അധികൃതരുമായും അന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ ലഭിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ ശൃംഖല വഴിയുള്ള മനുഷ്യക്കടത്ത് സുഗമമാക്കിയ ഏതെങ്കിലും വ്യക്തിക്ക് ഒരു വിദേശ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നോ അമേരിക്കയിൽ ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നോ ഉള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സൺ പറഞ്ഞു.

ഐഎസുമായി ബന്ധമുള്ള കള്ളക്കടത്തുകാരൻ തീവ്രവാദ ഗ്രൂപ്പിലെ അംഗമാണെന്ന് വിശ്വസിക്കപ്പെടുന്നില്ല, മറിച്ച് സംഘടനയുമായി വ്യക്തിപരമായ അനുഭാവം പുലർത്തുന്ന ഒരു സ്വതന്ത്ര കരാറുകാരനെപ്പോലെയാണ്. ഐഎസിന്റെ നിർദേശപ്രകാരമാണ് ഇയാൾ ഈ വ്യക്തികളെ സഹായിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. 15-ലധികം കുടിയേറ്റക്കാർ ഇപ്പോഴും എഫ്ബിഐയുടെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു ശൃംഖലയുമായി ബന്ധപ്പെട്ട യാത്രാ റൂട്ടുകൾ അടച്ചു പൂട്ടാൻ വിദേശ പങ്കാളികളുമായി യുഎസ് പ്രവർത്തിക്കുന്നുണ്ടെന്നും വാട്‌സൺ പറഞ്ഞു.

തീവ്രവാദവും അതിർത്തിയും

150-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അമേരിക്കയിലേക്കെത്തിയതോടെ കുടിയേറ്റം അനിയന്ത്രിതമായി വർധിച്ചു. 183,000-ത്തിലധികം കുടിയേറ്റക്കാരെ ജൂലൈയിൽ മാത്രം അതിർത്തിയിൽ നേരിട്ടെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡാറ്റ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.