മോസ്‌കോ: റഷ്യന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണവുമായി ഉക്രെയ്ന്‍. റഷ്യയിലെ സ്‌കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാ വിമാനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
നാല് ഇല്യൂഷിന്‍ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ഡ്രോണ്‍ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട റഷ്യ കനത്ത തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവര്‍ണറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍ സ്ഫോടനം ഉണ്ടായതിന്റെ വിഡിയോ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഉക്രെയ്‌നില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് സ്‌കോഫ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തില്‍ ഇതുവരെ ഉക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ റഷ്യക്കെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യയിലെ പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉക്രെയ്ന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.