കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിന്‍ കൂടി: സര്‍വീസ് തുടങ്ങുന്നത് മംഗലാപുരത്തു നിന്ന്; റൂട്ടില്‍ അന്തിമ തീരുമാനമായില്ല

കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിന്‍ കൂടി: സര്‍വീസ് തുടങ്ങുന്നത്  മംഗലാപുരത്തു നിന്ന്; റൂട്ടില്‍ അന്തിമ തീരുമാനമായില്ല

ചെന്നൈ: കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത് ട്രെയിന്‍ കൂടി അനുവദിച്ചതായി റിപ്പോര്‍ട്ട്. എട്ട് കോച്ചുകളുള്ള ട്രെയിന്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന് കൈമാറും. രൂപ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണിത്.

പുതിയ ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. മംഗലാപുരത്തു നിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ റൂട്ടുകളില്‍ ഒന്നാണ് പരിഗണനയിലുള്ളത്. ദക്ഷിണ റെയില്‍വേ ബോര്‍ഡ് ആണ് റൂട്ട് തീരുമാനിക്കുക.

രണ്ടാമത് അനുവദിക്കുന്ന ട്രെയിന്‍ തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരതിന്റെ എതിര്‍ദിശയിലായിരിക്കുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കാസര്‍കോട് അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ മംഗളൂരുവില്‍ നിന്നാണ് പുതിയ ട്രെയില്‍ സര്‍വീസ് ആരംഭിക്കുക. പുതിയ ട്രെയിന്‍ എത്തുന്നതോടെ രണ്ടാമത്തെ വന്ദേ ഭാരതിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമാകും.

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-കാസര്‍കോട് റൂട്ടാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണ് റെയില്‍വേ പറയുന്നത്. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.