ക്രൈസ്തവ വിരുദ്ധത കച്ചവടമാക്കി വീണ്ടും ആമസോണ്‍: 91 മതനിന്ദാ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക്; പ്രതിഷേധം ശക്തമാകുന്നു

ക്രൈസ്തവ വിരുദ്ധത കച്ചവടമാക്കി വീണ്ടും ആമസോണ്‍: 91 മതനിന്ദാ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക്; പ്രതിഷേധം ശക്തമാകുന്നു

വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിരുദ്ധത വീണ്ടും കച്ചവടമാക്കി അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍. 'മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍' എന്ന തലക്കെട്ടിലുള്ള പേജില്‍ ഏതാണ്ട് 91 മതനിന്ദാ ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.

യേശു ക്രിസ്തുവിനെ വികലമാക്കി ചിത്രീകരിച്ചിരിക്കുന്ന കളറിംഗ് ബുക്കുകള്‍, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള 'സാന്താ വേഴ്‌സസ് ജീസസ്' കാര്‍ഡ് ഗെയിം, കത്തോലിക്ക സന്യാസിനികളുടെ ചിത്രങ്ങളോടു കൂടിയ രൂപങ്ങള്‍ മറിച്ചിടുന്ന നണ്‍ ബൗളിംഗ് തുടങ്ങിയവ വില്‍പ്പനക്ക് വെച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും കത്തോലിക്ക വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ആമസോണിന്റെ കച്ചവട തന്ത്രങ്ങള്‍ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം കനക്കുകയാണ്. ഇതിനെതിരെ ആമസോണ്‍ സിഇഒ ആന്‍ഡി ജാസിക്ക് പതിനായിരക്കണക്കിന് നിവേദനങ്ങളാണ് എത്തുന്നത്.

കുടുംബ മൂല്യങ്ങള്‍ക്കും ക്രിസ്തീയ വിശ്വാസ സംരക്ഷണത്തിനും നിലകൊള്ളുന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി ആന്‍ഡ് പ്രോപ്പര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ 30,000ല്‍ അധികം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വച്ചിട്ടുണ്ട്.

ആമസോണ്‍ മുമ്പും ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചിട്ടുണ്ട്. 'ഹോളി സ്പിരിറ്റ്' എന്ന് പേരിട്ട് ക്രിസ്ത്യന്‍ വിരുദ്ധതയുള്ള ബോര്‍ഡ് ഗെയിം നേരത്തേ ആമസോണ്‍ വില്‍പ്പന നടത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.