ഷിക്കാഗോ: അമേരിക്കയില്‍ കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വാര്‍ത്താ സംഘത്തെ തോക്കിന് മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു. രണ്ടു പേരടങ്ങുന്ന ചിക്കാഗോ ടിവി വാര്‍ത്താ സംഘത്തെയാണ് മുഖംമൂടി ധരിച്ച കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചത്. വടക്കുകിഴക്കന്‍ ചിക്കാഗോയില്‍ അടുത്തിടെ നടന്ന കവര്‍ച്ചകളുടെ പരമ്പരയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം.
ചിക്കാഗോയിലെ വെസ്റ്റ് ടൗണ്‍ പരിസരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. തങ്ങളുടെ റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും കവര്‍ച്ചാ വാര്‍ത്തകള്‍ ചിത്രീകരിക്കുകയായിരുന്നുവെന്ന് യൂണിവിഷന്‍ ഷിക്കാഗോ പറഞ്ഞു.
മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം തോക്ക് ചൂണ്ടി ഇവരുടെ ടെലിവിഷന്‍ ക്യാമറയും മറ്റ് വസ്തുക്കളും കവര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് യുണിവിഷന്‍ ചിക്കാഗോയിലെ ന്യൂസ് വൈസ് പ്രസിഡന്റ് ലൂയിസ് ഗോഡിനെസ് പറഞ്ഞു.
പ്രദേശത്തെ കവര്‍ച്ചകളെക്കുറിച്ച് വാര്‍ത്താ സംഘം ചിത്രീകരിക്കുബോഴായിരുന്നു അപ്രതീക്ഷിതമായി കവര്‍ച്ച നടന്നതെന്ന് ഗോഡിനെസ് പറഞ്ഞു. തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മോഷ്ടിച്ച ക്യാമറയിലാണെന്നും വാര്‍ത്ത സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തെട്ടും നാല്‍പത്തി രണ്ടും വയസുള്ള പുരുഷന്മാരാണ് കവര്‍ച്ചയ്ക്കിരയായതെന്ന് ഷിക്കാഗോ പോലീസ് പറഞ്ഞു. ചാരനിറത്തിലുള്ള സെഡാനിലും കറുത്ത എസ്യുവിയിലുമാണ് കവര്‍ച്ചാ സംഘം എത്തിയത്. ആയുധധാരികളായ കവര്‍ച്ചക്കാര്‍ വാര്‍ത്താ സംഘത്തില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന ശേഷം വാഹനങ്ങളില്‍ രക്ഷപ്പെട്ടു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരും കസ്റ്റഡിയിലില്ലെന്നും പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.