കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബലിന്റെ നേത്രത്വത്തില്‍ നടക്കുന്ന ലൈഫ് മെമ്പര്‍ഷിപ് ക്യാമ്പയിന്റെ ഭാഗമായി യുഎഇയില്‍നടന്നുവന്നിരുന്ന ലൈഫ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സമാപനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസമ്മേളനവും സെപ്തംബര്‍ 3 ഞാറായഴ്ച വൈകിട്ട് 3.30നു ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, ബിഷപ്പ് ഗ്രിമോളി ഹാളില്‍ വച്ച് നടത്തപെടും.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ബിജു പറയന്നിലവും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ്പ് ഡെലിഗേറ്റ്, മാര്‍ റെമിജിയസ് ഇഞ്ചനാനിയില്‍ പിതാവും തദവസരത്തില്‍ സന്നിഹിതരായിരിക്കും.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് യുഎഇ പ്രെസിഡന്റ് ബെന്നി മാത്യു പുളിക്കേക്കരയും ജനറല്‍ സെക്രട്ടറി ശ്രീ രഞ്ജിത് ജോസഫും അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഡഅയുഎഇ പ്രെസിഡന്റ് ബെന്നി മാത്യു പുളിക്കേക്കര അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍, യുഎഇ യിലെ പത്ത് ദേവാലയങ്ങളില്‍ നിന്നും പുതുതായി അംഗത്വമെടുത്ത മുന്നൂറോളം മെംബേര്‍സിന് ലൈഫ് മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
സര്‍ട്ടിഫിക്കറ്റ് വിതരണ ഉത്ഘാടനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ബിഷപ്പ് ഡെലിഗേറ്റ് മാര്‍ റെമിജിയസ് ഇഞ്ചനാനിയിലും മുഖ്യ പ്രഭാഷണം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ബിജു പറയന്നിലവും നിര്‍വഹിക്കും.
ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ഫാദര്‍ വര്‍ഗീസ് കോഴിപ്പാടന്‍ ആശംസയും വിവിധ ഇടവകകളെ പ്രധിനിധികരിച്ച് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ റിപ്പോര്‍ട്ട് അവതരണവും നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26