ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ സാമ്പത്തിക പ്രതിസന്ധി. ഊര്‍ജ പ്രതിസന്ധിയാണ് രാജ്യത്തെ പ്രധാന പ്രശ്നം. പെട്രോളിന്റേയും ഡീസലിന്റേയും വര്‍ധിച്ചു വരുന്നത് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും 14 രൂപ പെട്രോളിന് വര്‍ധിച്ചു. പെട്രോള്‍ വിലയും വൈദ്യുതി ചാര്‍ജും വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബില്ലുകള്‍ കത്തിച്ചു കൊണ്ടും ഹൈവേകളിലെ ഗതാഗതം തടസപ്പെടുത്തികൊണ്ടും വൈദ്യുത കമ്പനികളുടെ ഓഫീസുകള്‍ ആക്രമിച്ചുകൊണ്ടുമായിരുന്നു പ്രതിഷേധം.
അന്താരാഷ്ട്ര വിപണിയല്‍ പെട്രോളിന് വില വര്‍ധിക്കുന്നതും വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഇതിനുള്ള കാരണമായി ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 305 .36 പികെആർ ആണ് നല്‍കേണ്ടത്. അതേ സമയം ഹൈസ്പീഡ് ഡീസലിന് വില ലിറ്ററിന് 18.44 പികെആർ ആയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ 311.84 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് പാകിസ്താനില്‍ ഈടാക്കുന്നത്.
പാകിസ്താനിലെ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വില വെട്ടിക്കുറയ്ക്കാന്‍ താത്കാലിക പ്രധാനമന്ത്രിയായ അന്‍വാരുല്‍ ഹഖ് കാക്കറിന്റെ സര്‍ക്കാര്‍ തയ്യാറാവാത്തതും ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും രാജ്യമെടുത്ത വായ്പ തിരിച്ചടക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനവിലയും വൈദ്യുത വിലയും വെട്ടിക്കുറയ്ക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതെന്നാണ് നിരീക്ഷണം.
പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജന ജീവിതം ദുസഹമാകുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്. പാകിസ്താനില്‍ സര്‍ക്കാർ പെട്രോളിയത്തിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.