ലോക പൗരസ്ത്യ സുറിയാനി ദിനത്തിൻ്റെ ഈ വർഷത്തെ തീം പുറത്തിറക്കി

ലോക പൗരസ്ത്യ സുറിയാനി ദിനത്തിൻ്റെ ഈ വർഷത്തെ തീം പുറത്തിറക്കി

വത്തിക്കാൻ : ലോക പൗരസ്ത്യ സുറിയാനി ദിനമായ നവംബർ 15 നോട് അനുബന്ധിച്ച് ഈ വർഷത്തെ പ്രത്യേക പഠന വിഷയമായി (Theme) "പൗരസ്ത്യ സുറിയാനി - സംഗീതത്തിന്റെ ഭാഷ" ("East Syriac - the Language of Music") എന്ന വിഷയം തിരഞ്ഞെടുത്തു. പൗരസ്ത്യ സുറിയാനി ഭാഷയുടെ വളർച്ചയും സംരക്ഷണവും മുന്നിൽ നിർത്തിയാണ് ഈ ദിവസം ആചരിക്കുന്നത്. ഈ വർഷത്തെ ലോക പൗരസ്ത്യ സുറിയാനി ഭാഷാ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

ഈശോ മ്ശിഹായുടെയും ശ്ലീഹന്മാരുടെയും മാതൃഭാഷയായിരുന്ന അറമായ ഭാഷയെ ഗ്രീക്കുകാർ വിളിച്ച പേരാണ് സുറിയാനി.ഭാരത സഭയുടെ സംസ്കാരം പൗരസ്ത്യ സുറിയാനിയാണ്. സീറോ മലബാർ, കൽദായ കത്തോലിക്കാ, അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ് എന്നീ സഭകളുടെ ആരാധനാ ഭാഷയാണ് പൗരസ്ത്യ സുറിയാനി. മലയാള ഭാഷയിൽ പൗരസ്ത്യ സുറിയാനി ഭാഷയുടെ സ്വാധീനം വലുതാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി പദങ്ങൾ സുറിയാനിയിൽ നിന്നുള്ളതാണ് ഉദാഹരണത്തിന് കുർബാന, മാമോദിസ, ദുക്റാന, മാർ, മർത്ത്, ശ്ലീഹാ, ആമേൻ എന്നീ  വാക്കുകൾ. പൗരസ്ത്യ സുറിയാനി അക്ഷരത്തിൽ മലയാളം എഴുതുന്ന ഒരു സമ്പ്രദായം പോലും നിലനിൽക്കുന്നുണ്ട്. കർശോൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

മ്ശിഹായിക്കും നൂറ്റാണ്ടുകൾക്ക് മുമ്പേ ഭാരതത്തിൽ അറമായ സ്വാധീനം വ്യക്തമായി ഉണ്ടായിരുന്നതിൻ്റെ തെളിവാണ് അശോക ചക്രവർത്തിയുടെ ശിലാ കൽപ്പനകളിൽ അറമായ ഭാഷയുടെ സ്വാധീനം. ഭാരതത്തിൻ്റെ സംസ്കാരം പൗരസ്ത്യ സുറിയാനി സംസ്കാരം കൂടി ചേർന്നതാണ്. പൗരസ്ത്യ സുറിയാനി കേരളത്തിൽ വിവിധ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠന വിഷയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26