ബ്ലാസ്റ്റേഴ്‌സിനായി ഗോളടിക്കാന്‍ ജപ്പാന്‍കാരന്‍; ദൈസുകെ സകായിയുമായി കരാര്‍ ഒപ്പിട്ടു

ബ്ലാസ്റ്റേഴ്‌സിനായി ഗോളടിക്കാന്‍ ജപ്പാന്‍കാരന്‍; ദൈസുകെ സകായിയുമായി കരാര്‍ ഒപ്പിട്ടു

കൊച്ചി: ഏഷ്യന്‍ ക്വാട്ടയില്‍ നേരത്തെ എത്തിച്ച ഓസ്ട്രേലിയന്‍ താരം ജോഷ്വാ സെറ്റീരി പരിക്കിനെ തുടര്‍ന്ന് ക്ലബ് വിട്ട ഒഴിവില്‍ ജാപ്പനീസ് താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്. ഇരുപത്താറുകാരനായ അറ്റാക്കര്‍ ദൈസുകെ സകായ് ആണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്.

തായ് ലീഗ് 2 വില്‍ കസ്റ്റംസ് യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ സീസണ്‍ കളിച്ച താരം 37 കളിയില്‍ 10 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ജപ്പാന്‍ അണ്ടര്‍ 17, അണ്ടര്‍ 20 താരമായിരുന്നു.

ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണി ലക്ഷ്യമിട്ട് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഒരുപിടി താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

പ്രീതം കോട്ടാല്‍, ലാറ ശര്‍മ, നവോച്ച സിങ്, ഐബന്‍ ഡോഹ്ലിങ്, പ്രബീര്‍ ദാസ്, ഇഷാന്‍ പണ്ഡി, ബികാശ് സിങ്, ഫ്രെഡ്ഡി ലാലമ്മാവ, കോറു സിങ്, അമന്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

വിദേശത്ത് നിന്ന് ക്വാമെ പെപ്ര, മിലോസ് ഡ്രിന്‍കിച് എന്നിവരാണ് ഇത്തവണ ടീമിലെത്തിയത്. മാര്‍കോ ലെസ്‌കോവിച്ച്, അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമെന്റകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സില്‍ നിലവിലുള്ള വിദേശകളിക്കാര്‍. കഴിഞ്ഞ തവണ ഗോളടിച്ചു കൂട്ടിയ ഡയമന്റകോസ് പരിക്കു മൂലം ഇപ്പോള്‍ നാട്ടിലാണുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.