ജി 20 ഉച്ചക്കോടി: രണ്ടു ദിവസം മുമ്പ് ബൈഡന്‍ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

ജി 20 ഉച്ചക്കോടി: രണ്ടു ദിവസം മുമ്പ് ബൈഡന്‍ ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

വാഷിങ്ടണ്‍: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം ഏഴിന് ഇന്ത്യയിലേക്ക് തിരിക്കും. അതിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച ബൈഡന്‍ ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നാണ് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ഈ വര്‍ഷത്തെ ജി 20 യുടെ പ്രമേയം. കൂടാതെ ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കലും ഉള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി റിഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ ഭൂരിഭാഗം ജി20 നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യയ്ക്ക് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും കോണ്‍ക്ലേവില്‍ അദേഹം നേരിട്ട് പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.