ഉലാന്‍ബാതര്‍ (മംഗോളിയ): ചൈനീസ് വ്യോമാതിര്‍ത്തിയിലൂടെയുള്ള വിമാന യാത്രയ്ക്കിടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് സമാധാന സന്ദേശം അയച്ച് ഫ്രാന്‍സിസ് പാപ്പ. മംഗോളിയയിലേക്കുള്ള യാത്രാ മധ്യേയാണ് ഷി ജിന്‍പിങ്ങിനെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് മാര്‍പാപ്പ ടെലിഗ്രാം അയച്ചത്. സമാധാനവും ഐക്യവും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം.
'മംഗോളിയയിലേക്കുള്ള യാത്രാമധ്യേ ചൈനീസ് വ്യോമാതിര്‍ത്തിയിലൂടെ പറക്കുമ്പോള്‍, നിങ്ങളുടെ ശ്രേഷ്ഠതയ്ക്കും ചൈനയിലെ ജനങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള എന്റെ പ്രാര്‍ഥനകള്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, ഒപ്പം ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദൈവിക അനുഗ്രഹങ്ങള്‍ എല്ലാവരിലും നിറയുവാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,''- പാപ്പാ സന്ദേശത്തില്‍ കുറിച്ചു.
ക്രിയാത്മകമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിനും പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും വത്തിക്കാനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ചൈന തയ്യാറാണെന്ന് ബീജിംഗിലെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു. അസ്വാരസ്യങ്ങള്‍ക്കിടയിലും സൗഹാര്‍ദവും നന്മയും പ്രകടമാക്കുന്ന ആശംസയാണ് പാപ്പയുടേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ ബീജിംഗ് പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വത്തിക്കാനും ചൈനയും വര്‍ഷങ്ങളായി സഭാ കാര്യങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
റഷ്യയുടെയും ചൈനയുടെയും സ്വേച്ഛാധിപത്യ ശക്തികള്‍ക്കിടയിലുള്ള ജനാധിപത്യ രാജ്യമായ മംഗോളിയ സന്ദര്‍ശിക്കുന്ന, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബര്‍ നാലു വരെയാണ് പരിശുദ്ധ പിതാവിന്റെ മംഗോളിയ സന്ദര്‍ശനം.
മൂന്നു ദശലക്ഷത്തിലധികം നിവാസികള്‍ താമസിക്കുന്ന ഈ ഏഷ്യന്‍ രാജ്യത്ത് 1,500 കത്തോലിക്കര്‍ മാത്രമാണുള്ളത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകതയും മംഗോളിയയ്ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.