ദോഹ: ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്. ഖത്തറിലെ സിനിമ തിയറ്ററുകളില്‍ ബാര്‍ബിക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ലെന്ന് ദോഹ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുവൈറ്റ്, ഒമാന്‍, ലബനന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും ചിത്രത്തിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ പ്രതികരണത്തിനായി ദോഹ ന്യൂസ് ഖത്തറിന്റെ സാംസ്‌കാരിക മന്ത്രാലയത്തെ സമീപിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
സിനിമ സ്വീകാര്യമല്ലാത്ത പെരുമാറ്റത്തെ പ്രോത്സഹിപ്പിക്കുകയും സമൂഹത്തിലെ മൂല്യങ്ങളെ വികലമാക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റു രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ കാരണത്താലാണ് ഖത്തറിലും വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണു സൂചന.
ഖത്തറിലെ നോവോ സിനിമയുടെ മാനേജ്മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞ മാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ഷിപ് അനുമതിയില്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഖ്യാത ഫാഷന്‍ ഡോള്‍ ബാര്‍ബിയുടെ സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. ഹാരി പോട്ടര്‍, ഡെത്ത്ലി ഹാളോസ് പാര്‍ട്ട്-2 എന്നീ ചിത്രങ്ങളെ മറികടന്ന് ആഗോള ടിക്കറ്റ് വില്‍പനയില്‍ 130 കോടി ഡോളറിന്റെ റെക്കോര്‍ഡാണ് ബാര്‍ബി നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.