യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. അടുത്ത മാസം ഏഴിനാണ് വോട്ടെടുപ്പ്. ഇരുപത് അംഗങ്ങളെയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുക.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുളള അന്തിമ വോട്ടര്‍ പട്ടികയില്‍ 309 സ്ഥാനാര്‍ത്ഥികളാണ് ഇടം പിടിച്ചിക്കുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് പിന്നാലെ സ്ഥാനാര്‍ഥികള്‍ക്കെതിരായ പരാതികള്‍ സമര്‍പ്പിക്കാനും സമയം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ വോട്ടര്‍ പട്ടികയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കിയത്.

അബുദാബി, ദുബായ് എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മൂന്നും, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതവുമാണ് അനുവദിച്ചിട്ടുളളത്. അബുദാബിയില്‍ 118 പേരും, ദുബായിയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരുമാണ് മത്സര രംഗത്തുളളത്. അജ്മാന്‍ 21, റാസല്‍ഖൈമ 14, ഉമല്‍ഖ്വയിന്‍ 14, ഫുജൈറ 15 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ 18 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്. ആകെ വോട്ടര്‍മാരില്‍ 51 ശതമാനവും സ്ത്രീകളാണ്. നാല്‍പതംഗ ഫെഡറല്‍ കൗൺസിലിലേക്ക് 20 പേരെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ബാക്കിയുളളവരെ വിവിധ എമിറേറ്റുകളിലെ ഭരണ കര്‍ത്താക്കള്‍ നാമനിര്‍ദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നാഷണല്‍ ഇലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ഈ മാസം 11 മുതല്‍ 23 വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. പത്രിക പിന്‍വലിക്കാനുളള അവസാന തീയതി ഈ മാസം 26 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.