ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ- നേപ്പാള്‍ പോരാട്ടം, മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ- നേപ്പാള്‍ പോരാട്ടം, മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ഏഷ്യാകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മഴ വെല്ലുവിളിയാകുന്നു. പാക്കിസ്ഥാനെതിരായ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചു പോയതിനു പിന്നാലെ ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യ-നേപ്പാള്‍ മല്‍സരത്തിനും മഴ ഭീഷണി നിലനില്‍ക്കുന്നു.

ഇന്നത്തെ മല്‍സരവും മഴമൂലം റദ്ദാക്കിയാല്‍ ഇന്ത്യന്‍ ടീം സൂപ്പര്‍ ഫോറിലെത്തും. രണ്ടു പോയിന്റാകും ഇതോടെ ഇന്ത്യയ്ക്ക്. എന്നാല്‍ ആദ്യ മല്‍സരം പാക്കിസ്ഥാനോടു തോറ്റ നേപ്പാളിന് പുറത്തേക്കുള്ള വഴി ഇന്നു തെളിയും.

പാക്കിസ്ഥാന്റെ ശക്തമായ പേസ് ബൗളിംഗ് നിരയ്ക്കു മുന്നില്‍ വിയര്‍ത്ത ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഇന്നത്തെ നേപ്പാള്‍-ഇന്ത്യ മല്‍സരം.

മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ വെറും 266 റണ്‍സ് മാാത്രമാണ് ഇന്ത്യയ്ക്കു പാക്കിസ്ഥാനെതിരെ നേടാനായത്. ഓള്‍ ഔട്ടാവുകയായിരുന്നു ഇന്ത്യ.

ഇന്ത്യന്‍# സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് മല്‍സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.