തെലങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങി കോൺ​ഗ്രസ്; പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന്

തെലങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങി കോൺ​ഗ്രസ്; പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന്

ന്യൂഡൽഹി: പുനസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16 ന് ഹൈദരാബാദിൽ ചേരും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. സെപ്റ്റംബർ 17 ന് വൈകീട്ട് കൂറ്റൻ റാലിയും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതി യോഗവും റാലിയും ഹൈദരാബാദിൽ സംഘടിപ്പിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റ് 10 മാസത്തിന് ശേഷമാണ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചത്. പ്രവർത്തക സമിതിയിൽ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണുള്ളത്.

സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ തുടങ്ങി ഒരു വർഷം തികയുകയാണ്. ആ ദിവസം കോൺ​ഗ്രസിന് തന്നെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പദയാത്രയാണ് രാഹുൽ ​ഗാന്ധി നടത്തിയത്. 136 ദിവസം കൊണ്ട് 4081 കിലോമീറ്ററാണ് രാഹുൽ നടന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്ന് പോയി. കോടിക്കണക്കിന് ആളുകളുമായി യാത്രയിലുടനീളം രാഹുൽ സംസാരിച്ചു. വിലക്കയറ്റം ഉൾപ്പെടെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങൾ യാത്രയിൽ രാഹുൽ ഉയർത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.