കോഴിക്കോട്: കോഴിക്കോട് രൂപതയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തുടക്കമായി. കോഴിക്കോട് ദൈവമാതാ കത്തീഡ്രല്‍ ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കോഴിക്കോട് രൂപത അധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വിശുദ്ധ കുര്‍ബാന ഓര്‍മ്മയുടെ ആഘോഷം എന്ന ധ്യാന ചിന്ത പങ്കുവെച്ചുകൊണ്ട് തുടക്കം കുറിച്ചു.
സഭ ക്രിസ്തുവില്‍ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം എന്ന ആപ്ത വാക്യത്തില്‍ ഊന്നിക്കൊണ്ട് കേരള സഭ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോടനുബന്ധിച്ചാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ചേരുന്നത്.
വികാരി ജനറല്‍ മോണ്‍. ജന്സന് പുത്തന്‍വീട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കുചേര്‍ന്നു.
രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി നവംബര്‍ 12ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആഘോഷം കൊണ്ടാടുവാന്‍ ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26