പാറേലമ്മയുടെ നടയിൽ നിന്ന് ചരിത്രത്തിലേക്ക് നടന്നു കയറുന്ന ചാണ്ടി ഉമ്മൻ

പാറേലമ്മയുടെ നടയിൽ നിന്ന് ചരിത്രത്തിലേക്ക് നടന്നു കയറുന്ന ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നല്ല ഒരു മാതൃഭക്തനും വിശ്വാസിയുമാണ്. പുതുപ്പള്ളി പള്ളി, മണാർക്കാട് പള്ളി, പാറേൽ പള്ളി എന്നിവടങ്ങളിൽ സ്ഥിര സന്ദർശനം നടത്തി പ്രാർത്ഥിക്കുന്ന ചാണ്ടി ഉമ്മൻ മാതാവിനോടുള്ള അമൂല്യമായ ഭക്തി ഹൃദയത്തിൽ കാത്തുസൂക്ഷിക്കുന്നു.

തിരഞ്ഞെടുപ്പ് ദിനത്തിന്റെ തലേ ദിവസമായ തിങ്കളാഴ്ച പുതുപ്പള്ളി മണ്ഡലത്തോട് തൊട്ടടുത്ത് കിടക്കുന്ന ചങ്ങനാശേരിയിലെ ഏറ്റവും പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയിലെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുകയും മാതാവിന്റെ അനു​ഗ്രഹം തേടുകയും ചെയ്തു. ചങ്ങനേശേരി വഴി കടന്നുപോകുമ്പോഴെല്ലാം മാതാവിന്റെ തിരുനടയിലെത്തി പ്രാർത്ഥിക്കുന്ന പതിവ് ചാണ്ടി ഉമ്മനുണ്ടായിരുന്നു. മാതാവിനോടുള്ള ഈ ഭക്തിയാണ് പ്രതീകൂല സാഹചര്യങ്ങളിലും വിവാദങ്ങളിലും ചാണ്ടി ഉമ്മനെ തളരാതെ പിടിച്ചു നിർത്തിയത്.

ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും പാറേൽ സെ മേരീസ് ദേവാലയ നിർമാണത്തിന്റെ ഉത്തരവാദിത്വവുമുള്ള ഫാ റ്റെജി പുതുവീട്ടിൽക്കളം ചാണ്ടി ഉമ്മന് വേണ്ടി പ്രത്യേകമായി വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. പുതുപ്പള്ളി മണ്ഡലത്തോട് തൊട്ടടുത്ത് കിടക്കുന്ന ചങ്ങനാശ്ശേരിയിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേദ്രമാണ് പാറേൽ പള്ളി. നേരത്തെ അദ്ദേഹം ചങ്ങനാശ്ശേരി അരമനയിൽഎത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

വിജയത്തിന്റെ പിന്നാലെ ആഘോഷങ്ങൾക്ക് പുറകെ പോകുന്നതിനു മുന്നെ ചാണ്ടി ഉമ്മൻ പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി. പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ (പുതുപ്പള്ളിപ്പള്ളി) പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി നിന്നു. മുട്ടുകുത്തി കല്ലറയിൽ മുഖം ചേർത്ത് ഏറെ നേരം പ്രാർഥിച്ചു. തുടർന്ന് എഴുന്നേൽക്കുമ്പോൾ ചാണ്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നീട് കുടുംബ കല്ലറയുടെ സമീപത്തേക്കും അദ്ദേഹം പോയി. പി.സി. വിഷ്ണുനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ചാണ്ടിക്കൊപ്പം കല്ലറയിലേക്ക് എത്തിയിരുന്നു




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26