സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍; പുതുവര്‍ഷത്തില്‍ അഞ്ചിന പരിപാടികളുമായി മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍; പുതുവര്‍ഷത്തില്‍ അഞ്ചിന പരിപാടികളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ വയോജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാനോ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനോ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ടെത്തേണ്ടാത്ത രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനുവരി 10 ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടമായി ഇതില്‍ ഉള്‍പ്പെടുത്തും. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ക്രമേണ എല്ലാ സേവനവും വീട്ടില്‍ തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

ഓണ്‍ലൈനായി അപേഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടില്‍ ചെന്ന് പരാതി സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ച് തുടര്‍ നടപടികളുടെ വിവരം വിളിച്ചറിയിക്കുന്ന സംവിധാനം ഉണ്ടാകും. അതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശ സ്ഥാപനം വഴി ഏര്‍പ്പാടാക്കും.

അറുപത്തഞ്ച്‌ വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങള്‍ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനത്തിന്റെ ആവശ്യമുണ്ടോ എന്നന്വേഷിച്ച് മേല്‍പ്പറഞ്ഞ സേവനം ലഭ്യമാക്കാനുള്ള തുടര്‍ നടപടി സ്വീകരിക്കും. ഇത് ജനുവരി 15 ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.