വത്തിക്കാന്‍ സിറ്റി: ഖസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാസഭാ വൈദികന്‍ മോണ്‍. ജോര്‍ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ മുഖ്യകാര്‍മ്മികനായിരിക്കും. മോണ്‍. ജോര്‍ജിനോടൊപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോണ്‍. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിക്കും.
മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും കൊളംബിയന്‍ കര്‍ദ്ദിനാള്‍ റൂബന്‍ സലാസര്‍ ഗോമസും സഹകാര്‍മ്മികരായിരിക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് പോള്‍ ആറാമന്‍ ഹാളില്‍ നിയുക്ത ആര്‍ച്ചു ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കും. നാളെ രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
നിയുക്ത ആര്‍ച്ചു ബിഷപ് ജോര്‍ജ് പനന്തുണ്ടില്‍ നാളെ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ഗവര്‍ണറുടെ ചാപ്പലില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് വത്തിക്കാന്‍ അങ്കണത്തില്‍ വിരുന്നും നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26