ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് 2023 സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് 21 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 257 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് കരുണരത്‌നെയുടെ രൂപത്തില്‍ ആദ്യ വിക്കറ്റു നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒത്തു ചേര്‍ന്ന കുശാല്‍ മെന്‍ഡിസും പാത്തും നിസംഗയും പ്രതിരോധത്തിലായതോടെ റണ്‍നിരക്ക് കുറഞ്ഞു.
സദീര സമരവിക്രമയാണ് ടോപ് സ്‌കോറര്‍. 72 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ സമരവിക്രമയ്ക്കു പുറമെ കുശാല്‍ മെന്‍ഡിസും അര്‍ധ സെഞ്ചുറി നേടി. ബംഗ്ലാദേശിനു വേണ്ടി ഹസന്‍ മഹ്‌മൂദ്, ടസ്‌കിന്‍ എന്നിവര്‍ മൂന്നു വിക്കറ്റു വീതവും ഷൊരിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ തൗഹിദ് ഹൃദോയിയുടെ മികച്ച ഇന്നിംഗ്‌സാണ് കരുത്തായത്. 97 പന്തില്‍ നിന്നും 82 റണ്‍സ് ആയിരുന്നു ഹൃദോയിയുടെ സമ്പാദ്യം.
ശ്രീലങ്കയ്ക്കു വേണ്ടി മഹീഷ് തീക്ഷണ, ദാസുന്‍ ഷനക, മതീഷ പതിരാന എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ നേടി. സദീര സമരവിക്രമയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
നാളെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.