ഇന്‍ഡൊനീഷ്യന്‍ മാസ്റ്റേഴ്സ് കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്

ഇന്‍ഡൊനീഷ്യന്‍ മാസ്റ്റേഴ്സ് കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ 100 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി മലയാളി താരം കിരണ്‍ ജോര്‍ജിന്. ഇന്ന് നടന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാനിന്റെ കൂ തകഹാഷിയെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 22-20.

ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ 2014 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ ഇന്‍ഡൊനീഷ്യന്‍ താരം ടോമി സുഖിയാര്‍തോയെ തോല്‍പ്പിച്ചാണ് കിരണ്‍ ഫൈനലിലെത്തിയത്.

കിരണിന്റെ രണ്ടാമത്തെ ബിഡബ്ല്യൂഎഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 100 കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഒഡിഷ ഓപ്പണിലും കിരണ്‍ കിരീടം നേടിയിരുന്നു.

ഇരുപത്തിമൂന്നുകാരനായ കിരണ്‍ ജോര്‍ജ് നിലവില്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ 50-ാമതാണ്. ഈ വര്‍ഷം നടന്ന തായ്ലാന്‍ഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.