ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം; മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം; മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സത്യപ്രതിജ്ഞയ്ക്ക് മുമ്പായി തിരുവനന്തപുരം ചെങ്കല്‍ ഉമാമഹേശ്വര ക്ഷേത്രത്തില്‍ ചാണ്ടി ഉമ്മന്‍ ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി, സിപിഎം ജനപ്രതിനിധികളും എത്തിയിരുന്നു. ഇതില്‍ ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആശാനാഥിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രങ്ങള്‍ സൈബര്‍ ഇടത്തില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്.


തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് നടന്നുവെന്നതിന്റെ ഉദാഹരണമാണ് ചിത്രങ്ങള്‍ എന്ന തരത്തിലായിരുന്നു സൈബര്‍ ആരോപണം. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്നവരെ കമ്മ്യൂണിസ്റ്റ് എന്നല്ല ക്രോപ്യൂണിസ്റ്റ് എന്നാണ് വിളിക്കേണ്ടതെന്ന് രാഹുല്‍ പരിഹസിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

''ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്.'

എന്ന സിപിഎംകാരുടെ പ്രചാരണം കണ്ടു. ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് മനസിലായില്ലെ എന്നതാണ് ചോദ്യം. ആ ക്രോപ്പ് ചെയ്ത ചിത്രം കണ്ടവര്‍ മുഴുവന്‍ ചിത്രം കാണു. ചാണ്ടിക്കൊപ്പം ഇടത് വശത്ത് നില്‍ക്കുന്നത് സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സൂര്യ എസ് പ്രേമാണ്. കമ്മിയന്തം ലോജിക്ക് വച്ചുനോക്കുമ്പോള്‍ അത് അപ്പോള്‍ സിപിഎമ്മിന്റെ 12000 വോട്ട് കുറഞ്ഞതിന്റെ ധാരണയാകാം ല്ലേ..


ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക ....

വീണ്ടും പറയുന്നു നിങ്ങള്‍ക്കിത്ര സങ്കടമാരുന്നേല്‍ പുതുപ്പള്ളി ജയിക്കണ്ടാരുന്നു ...

''ചാണ്ടി ഉമ്മനുമൊത്ത് ദര്‍ശനം നടത്തുന്ന ഈ വനിതയെ നിങ്ങള്‍ക്ക് അറിയില്ലെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി നേതാവ് ആശാനാഥാണ്....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.