അബുദാബി: നറുക്കെടുപ്പില്‍ വിജയിയായ പ്രവാസിയായ തൊഴിലാളിക്ക് അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.64 ലക്ഷം രൂപ സമ്മാനമായി അക്കൗണ്ടിലെത്തും. എമിറേറ്റ്‌സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസിലൂടെ ഇത്തവണ ഫിലിപ്പീനിക്കാണ് അത്യപൂര്‍വമായ ഈ ഭാഗ്യം കരഗതമായത്. കഴിഞ്ഞ ശനിയാഴ്ച നടന്ന എമിറേറ്റ്‌സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് ജേതാവിനെയാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.
പ്രതിമാസം 25,000 ദിര്‍ഹം വീതം 25 വര്‍ഷത്തേക്ക് സമ്മാനം നല്‍കുന്നതാണ് എമിറേറ്റ്‌സ് നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ്. എട്ട് ആഴ്ചകള്‍ക്കുള്ളിലാണ് ഫാസ്റ്റ്-5 ഗെയിമിലൂടെ പുതിയ സമ്മാനാര്‍ഹനെ കണ്ടെത്തിയത്. കഴിഞ്ഞ തവണ ഈ സമ്മാനം ഇന്ത്യന്‍ പ്രവാസിക്കായിരുന്നു ലഭിച്ചിരുന്നത്.
സ്ഥിരമായ വരുമാനവും സമാനതകളില്ലാത്ത സാമ്പത്തിക സുരക്ഷയും ഉറപ്പുല്‍കുന്നസമ്മാനമാണിത്. എമിറേറ്റ്‌സ് ഡ്രോ ഫാസ്റ്റ്-5 ഗെയിമിലെ യഥാക്രമം 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിങ്ങനെ മൂന്ന് റാഫിള്‍ ഡ്രോ വിജയികളെയും പ്രഖ്യാപിച്ചു. വിജയികളുടെ വിവരം വെരിഫിക്കേഷന്‍ പൂര്‍ത്തിയായതിന് ശേഷം പുറത്തുവിടും.
ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ആദില്‍ ഖാന്‍ എന്ന ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശിയാണ് കഴിഞ്ഞ തവണ 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം സമ്മാനം നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.