പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി; സച്ചിന്റെ മറ്റൊരു റെക്കോര്‍ഡു കൂടെ പേരിലാക്കി കോലി

പാകിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി; സച്ചിന്റെ മറ്റൊരു റെക്കോര്‍ഡു കൂടെ പേരിലാക്കി കോലി

കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി കുറിച്ച വിരാട് കോലി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്നായി 13,000 റണ്‍സ് കുറിക്കുന്ന ബാറ്റര്‍ എന്ന നേട്ടമാണ് കോലി തന്റെ പേരില്‍ കുറിച്ചത്.

267 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. 321 ഇന്നിംഗ്‌സുകളില്‍ നിന്നായി 13,000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സിലധികം നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോലി. സച്ചിന്‍, പോണ്ടിംഗ്, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ എന്നിവരാണ് 13,000 കടന്നിട്ടുള്ള മറ്റു ബാറ്റര്‍മാര്‍.

ALSO READ: തകര്‍പ്പന്‍ സെഞ്ചുറികളുമായി കോലിയും രാഹുലും, അഞ്ചു വിക്കറ്റ് നേട്ടവുമായി കുല്‍ദീപ്; പാകിസ്ഥാനെ നിലംപരിശാക്കി ഇന്ത്യക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

94 പന്തില്‍ നിന്ന് 122 റണ്‍സ് നേടിയ കോലിയുടെ ബാറ്റിംഗ് കരുത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ടോട്ടല്‍ കുറിച്ചാണ് ഇന്ത്യ മടങ്ങിയത്. രണ്ടു വിക്കറ്റു നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ കുറിച്ചത്.

ഇന്ത്യയ്ക്കു വേണ്ടി കെഎല്‍ രാഹുലും സെഞ്ചുറി (111) നേടിയപ്പോള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റു നേടി. മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 228 റണ്‍സിന് തകര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.