വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകത്ത് കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍. ഇതില്‍ എട്ട് പുരോഹിതരും മൂന്ന് കന്യാസ്ത്രീകളും രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളും ഒരു സന്യാസിയും ആറ് അല്‍മായരുമുണ്ട്. വത്തിക്കാന്റെ മിഷനറി ഏജന്‍സിയായ 'ഫിദേസ്' പുറത്തു വിട്ട റിപ്പോര്‍ട്ടാണിത്.
അമേരിക്കയിലാണ് 2020 ല്‍ ഏറ്റവും കൂടുതല്‍ മിഷനറിമാര്‍ കൊല്ലപ്പെട്ടത്. അഞ്ച് പുരോഹിതരും മൂന്ന് അല്‍മായരുമടക്കം എട്ട് പേര്‍. ആഫ്രിക്കയില്‍ ഒരു പുരോഹിതന്‍, മൂന്ന് കന്യാസ്ത്രീകള്‍, ഒരു വൈദിക വിദ്യാര്‍ത്ഥി, രണ്ട് അല്‍മായര്‍ എന്നിങ്ങനെ ഏഴ് പേര്‍ വധിക്കപ്പെട്ടു.
ഏഷ്യയില്‍ ഒരു പുരോഹിതനും ഒരു വൈദിക വിദ്യാര്‍ത്ഥിയും ഒരു അല്‍മായനും കൊല്ലപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഒരു വൈദികനും ഒരല്‍മായനും കൊല ചെയ്യപ്പെട്ടു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വധിക്കപ്പെട്ട കത്തോലിക്കാ മിഷണറിമാരുടെ ഔദ്യോഗിക കണക്ക് മാത്രമാണിത്.
കൊല്ലപ്പെട്ട മറ്റ് ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ മിഷണറിമാരുടെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ എണ്ണം ഇതിലും വളരെ കൂടുതലാണ്. 2019 ല്‍ ലോകത്ത് 29 കത്തോലിക്കാ മിഷനറിമാരാണ് ക്രൂരമായി വധിക്കപ്പെട്ടത്. ഇതില്‍ ആഫ്രിക്കയില്‍ മാത്രം 15 പേര്‍. അവരില്‍ 12 പേരും വൈദികര്‍.
2000 മുതല്‍ 2020 വരെ അഞ്ച് മെത്രന്‍മാര്‍ ഉള്‍പ്പെടെ ലോകത്ത് കൊല ചെയ്യപ്പെട്ട കത്തോലിക്കാ മിഷണറിമാരുടെ എണ്ണം 535 ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.