പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളികളുടെ എണ്ണം ആറായി. നോമിനേഷൻ അവസാനിക്കുന്ന ദിവസം അവസാന മണിക്കൂറിൽ രവീഷ് ജോൺ പത്രിക സമർപ്പിച്ചതോടെയാണ് മത്സരിക്കുന്ന മലയാളികളുടെ എണ്ണം ആറായി ഉയർന്നത്.
സിറ്റി ഓഫ് കാനിംഗിലെ നികോൾസൺ വാർഡിലാണ് മൂവാറ്റുപുഴ വാളകം സ്വദേശിയായ രവീഷ് ജോൺ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. മർഡോക് സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്ന രവീഷ് ജോൺ ഓസ്ട്രേലിയയിൽ ജസ്റ്റിസ് ഓഫ് പീസ് പദവിയും വഹിക്കുന്നുണ്ട്.
ഗോസ്നൽസ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ആൽവിൻ വടക്കേടത്ത്, അർമഡെയിൽ സിറ്റി കൗൺസിലിലെ റിവർ വാർഡിൽ നിന്നും മത്സരിക്കുന്ന ജിബി ജോയി പുളിക്കൽ, റാൻഫോർഡ് വാഡിൽ നിന്നും മത്സര രംഗത്തുള്ള ടോണി തോമസ്, ഷാനവാസ് പീറ്റർ, അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് ലെയ്ക്ക് വാർഡിൽ നിന്നും മത്സര രംഗത്തുള്ള രഞ്ജു എബ്രഹാം രാജു എന്നിവരാണ് മറ്റ് മലയാളികൾ.
കൂടുതൽ വായനക്ക്
ഓസ്ട്രേലിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ച് മലയാളികൾ മത്സര രംഗത്ത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.