പുതുവത്സരദിന സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

പുതുവത്സരദിന സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭ ദൈവമാതാവിന്റെ തിരുന്നാളും ലോകസമാധാന ദിനവും ആചരിച്ച പുതുവത്സരദിനത്തിൽ, മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ട് ഫ്രാൻസീസ് പാപ്പാ തന്റെ അപ്പസ്തോലിക സന്ദേശം ദൃശ്യ ശ്രാവ്യ മധ്യമങ്ങലിലൂടെ ലോകത്തിനായി പങ്കുവച്ചു. കഴിഞ്ഞ വർഷം സംഭവിച്ച മനുഷ്യകുലത്തിന്റെ വേദനാജനകമായ സംഭവങ്ങൾ, പ്രത്യേകിച്ച് കോവിഡ് 19 മറ്റുള്ളവരുടെ വേദനകളിൽ നാം എത്രമാത്രം പങ്കാളികളാകണമെന്നും അവരുടെ കാര്യത്തിൽ എത്ര കരുതലുള്ളവരായിരിക്കണമെന്നും നമ്മെ പഠിപ്പിച്ചു. മറ്റുള്ളവരുടെ ആശങ്കകളിൽ പങ്കു ചേരുന്ന മനോഭാവം സമാധാനം ജനിപ്പിക്കുന്നു. കാരണം അത് സഹോദര്യബന്ധത്തിലൂന്നിയ ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാൻ കാരണമാകുന്നു. ആവശ്യാനുസരണം സഹോദരന് സഹായഹസ്തം നീട്ടുകയും സാന്ത്വന വചസിൽക്കൂടി ആശ്വാസമരുളുകയും ചെയ്യാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

യമനിലെ രൂക്ഷമാകുന്ന സംഘർഷാവസ്ഥയും അവിടെ രക്തം ചിന്തുന്ന നിരപരാധികളെയും പാപ്പാ ഓർക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ നൈജീരിയായിൽ തട്ടിക്കൊണ്ടു പോയ ബിഷപ്പ് മോസെസ് ചിക്വേയ്ക്കും അദ്ദേഹത്തിൻറെ ഡ്രൈവർക്കും വേണ്ടി പ്രാർത്ഥിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. നൈജീരിയയിൽ ബന്ദികളാക്കപ്പെടുന്നവർ അപകടം കൂടാതെ മോചിതരാവട്ടെ എന്നും ആ നാട്ടിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാവട്ടെയെന്നും പാപ്പാ ആശംസിച്ചു.

" പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണയിൽ സമാധാനവും പ്രതീക്ഷയും നിറഞ്ഞ ഒരു വർഷം " എല്ലാവർക്കും ആശംസിച്ചുകൊണ്ട് പാപ്പാ തന്റെ അപ്പസ്തോലിക സന്ദേശം ഉപസംഹരിച്ചു. പുതുവർഷത്തിന്റെ അന്ന് ഉച്ചതിരിഞ്ഞു ബലി അർപ്പിക്കേണ്ടിയിരുന്ന പാപ്പാ, കാലുവേദന കൂടിയതുകാരണം മദ്ധ്യാഹ്നപ്രാർത്ഥനയിൽ മാത്രമേ പങ്കെടുത്തുള്ളൂ എന്നും അതിനുശേഷമുള്ള ബലിയർപ്പണത്തിൽ പങ്കെടുത്തില്ല എന്നും വത്തിക്കാൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പാപ്പയ്ക്ക് പകരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ദിവ്യബലി അര്‍പ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26