വാഷിംഗ്ടൺ ഡിസി: അനധികൃതമായി തോക്ക് കൈവശം വെച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കേസ്. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസാണ് കുറ്റം ചുമത്തിയത്. 2018ൽ മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് ഹണ്ടറിനെതിരായ കേസ്. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്.
യു.എസ് നിയമപ്രകാരം മയക്കുമരുന്നിന് അടിമപ്പെട്ടയാൾക്ക് തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹണ്ടര്‍ ബൈഡനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഹണ്ടര്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരായി മത്സരിക്കുന്ന ജോ ബൈഡന് നിര്‍ണായകമാകും മകന്റെ വിധി.
തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാറുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 750,000 ഡോളർ വരെ പിഴശിക്ഷയും ലഭിക്കാം.
നേരത്തെ നികുതി വെട്ടിപ്പ് കേസിലും ബൈഡന്റെ മകന്‍ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017-18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ് നടത്തിയ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.