ഒന്നല്ല, കൊറോണ വൈറസ് നാല് തരം; സാര്‍സ് കോവ് 2ന്റെ ജനിത വകഭേദഗങ്ങളെന്ന് സംശയം: ലോകാരോഗ്യ സംഘടന

ഒന്നല്ല, കൊറോണ വൈറസ്  നാല് തരം; സാര്‍സ് കോവ് 2ന്റെ ജനിത വകഭേദഗങ്ങളെന്ന്  സംശയം: ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് നാല് തരത്തിലുള്ള കൊവിഡ് 19 വകഭേദഗങ്ങള്‍ പരക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊവിഡ് 19 വൈറസിന്റെ ഉത്ഭവത്തെപ്പറ്റി അറിയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിനെതിരെ ലോക രാജ്യങ്ങള്‍ ജാഗ്രത തുടരുന്നതിനിടെയാണ് ഡബ്ല്യൂ.എച്ച്.ഒയുടെ വെളിപ്പെടുത്തല്‍.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് മഹാമാരി ഉത്ഭവിച്ചതിനു ശേഷം കുറഞ്ഞത് നാല് വകഭേദങ്ങളെങ്കിലും ലോകത്ത് പ്രചരിക്കുന്നുണ്ട്. സാര്‍സ് കോവ് 2 വൈറസിന്റെ ജനിത വകഭേദഗങ്ങളാകാന്‍ സാധ്യതയുള്ളതെന്ന തരത്തില്‍ പല അസാധാരണ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ചൈനയില്‍ ഉത്ഭവിച്ച വൈറസില്‍ നിന്ന് വ്യത്യസ്തമായി ഡി 614 ജി എന്ന ഘടകം കൂടി ചേര്‍ന്ന വൈറസാണ് 2020 ഫെബ്രുവരി മുതല്‍ ലോകത്ത് പ്രചരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആദ്യ വൈറസിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന് കൂടുതല്‍ വ്യാപന ശേഷിയുള്ളതായിരുന്നു. എന്നാല്‍ ഇത് രോഗത്തിന്റെ ഗൗരവം അധികം വര്‍ധിപ്പിക്കുന്നതായിരുന്നില്ല. ഇതിനു ശേഷം 2020 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലാണ് അടുത്ത വകഭേദഗത്തെ ആരോഗ്യവിദഗ്ധര്‍ തിരിച്ചറിഞ്ഞത്. മിങ്കുകളിലേയ്ക്കും തിരിച്ചു മനുഷ്യരിലേയ്ക്കും പടര്‍ന്ന ഈ വൈറസിനെ ഡെന്മാര്‍ക്കിലെ നോര്‍ത്ത് ജുട്‌ലന്‍ഡിലായിരുന്നു കണ്ടെത്തിയത്.

ക്ലസ്റ്റര്‍ 5 എന്നാണ് ഇവ അറിയപ്പെട്ടത്. എന്നാല്‍ ഈ വൈറസ് മനുഷ്യരില്‍ സുഖപ്പെടുത്താന്‍ താരതമ്യേന പ്രയാസമാണ്. അതിനാല്‍ തന്നെ രോഗബാധ വരികയോ വാക്‌സിനെടുക്കുകയോ ചെയ്താല്‍ ഉണ്ടാകുന്ന രോഗപ്രതിരോധ ശേഷിയുടെ കാലാവധി കുറയ്ക്കുമെന്നും പ്രാഥമിക പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

ഡെന്മാര്‍ക്കില്‍ 12 പേരിലാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ വൈറസ് വകഭേദഗം കണ്ടെത്തിയത്. ഇത്തരത്തില്‍ കൊവിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന്റെ മൂന്നാമത്തെ വകഭേദമാണ് യുകെയില്‍ നിന്ന് ഉത്ഭവിച്ചതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാല്‍ ഈ വൈറസിന് നിലവില്‍ പ്രചരിക്കുന്ന കൊവിഡ് 19 വൈറസിനെ അപേക്ഷിച്ച് ഘടനയില്‍ ഉള്‍പ്പെടെ വ്യത്യാസമുണ്ടെന്നും ഇവ എങ്ങനെയാണ് ഉത്ഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു. SARS-CoV-2 VOC 202012/01 എന്നാണ് ഈ വകഭേദഗം അറിയപ്പെടുന്നത്. രാജ്യത്ത് ഈ വൈറസ് അതിവേഗം പടരുകയും ഡിസംബര്‍ 30 ഓടു കൂടി 31 ലോകരാജ്യങ്ങളില്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഡിസംബര്‍ 18ന് ദക്ഷിണാഫ്രിക്ക തിരിച്ചറിഞ്ഞ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം 501Y.V2 എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ മൂന്ന് പ്രവിശ്യകളിലാണ് ഈ വൈറസ് പടരുന്നത്. യുകെയില്‍ പടരുന്ന വൈറസുമായി സാമ്യമുണ്ടെങ്കിലും ഇതു രണ്ടും രണ്ട് വകഭേദങ്ങളാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ ഈ വൈറസാണ് കൂടുതല്‍ പടരുന്നതെന്നും മറ്റു നാല് രാജ്യങ്ങളില്‍കൂടി ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.