അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുന്നവര്‍ അറിയേണ്ടതെന്തെല്ലാം ?

അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുന്നവര്‍ അറിയേണ്ടതെന്തെല്ലാം ?

കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ വാഹനം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിര്‍ബന്ധമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തുണ വെബ്‌പോര്‍ട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്. തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ വെഹിക്കിള്‍ എന്‍ക്വറി റിപ്പോര്‍ട്ട് ലഭിക്കുന്നതാണ്.

ഇതിനായി തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. Digital Police Citizen Services എന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന OTP ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.

ഈ പേജില്‍ പേര്, വാഹനത്തിന്റെ ഇനം, രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ നല്‍കി സെര്‍ച്ച് ചെയ്താല്‍ Vehcile Enquiry Report ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: തുണ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. thuna.keralapolice.gov.in


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.