ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ജനങ്ങൾക്ക് സത്യം തിരിച്ചറിയാൻ കഴിയാതെയാകും; ജനാധിപത്യം ക്ഷയിക്കും: ഓസ്‌ട്രേലിയൻ സൈനിക മേധാവി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ജനങ്ങൾക്ക് സത്യം തിരിച്ചറിയാൻ കഴിയാതെയാകും; ജനാധിപത്യം ക്ഷയിക്കും: ഓസ്‌ട്രേലിയൻ സൈനിക മേധാവി

മെൽബൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകട സാധ്യതകൾ തുറന്നു കാട്ടി ഓസ്‌ട്രേലിയയിലെ ഉന്നത സൈനിക നേതാവ് ജനറൽ ആംഗസ് കാംബെൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ യാഥാർത്യങ്ങളെ തിരിച്ചറിയാൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ജനാധിപത്യങ്ങൾ “സത്യക്ഷയത്തിന്” ഇരയാകുകയും ചെയ്യുന്നെന്ന് സൈനിക മേധാവി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു വരവോടെ സാങ്കേതിക വിദ്യയിൽ ദ്രുതഗതിയിലുള്ള പുരോഗതിയുണ്ടായെങ്കിലും ലോകത്ത് പലതരത്തിലുള്ള മത്സരങ്ങളും വർധിച്ചു. ഇന്ന് ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും മറ്റാളുകളുമായി ബന്ധപ്പെടാനും വിവരങ്ങൾ യഥാ സമയം അറിയാനും സാധിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പല തെറ്റായ വിവരങ്ങളും തുറന്നുകാട്ടപ്പെടുകയാണ്.

ശീത യുദ്ധകാലത്ത് അമേരിക്കയെയും സഖ്യകക്ഷികളെയും അപകീർത്തിപ്പെടുത്തുന്നതിനോ നശിപ്പിക്കുന്നതിനോ സോവിയറ്റ് യൂണിയൻ പതിവായി പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്നതായി കാംബെൽ പറഞ്ഞു. ഈ ശൈലിയെ അടിസ്ഥാനമാക്കി 2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് റഷ്യൻ ഫെഡറേഷൻ തെറ്റായ വിവരങ്ങൾ രാഷ്ട്രതന്ത്രത്തിന്റെ ആയുധമായി ഉപയോഗിച്ചു. സോവിയറ്റ് യൂണിയൻ റഷ്യ എന്നിവരുടെ തെറ്റായ വിവര പ്രചാരണങ്ങളുടെ മുഖ്യ ഉദ്ദേശം ഒന്നുതന്നെയാണെങ്കിലും അവരുടെ ശ്രമങ്ങളുടെ തോതും വേഗതയും വ്യാപനവും വർദ്ധിപ്പിക്കുന്നതിന് റഷ്യൻ ഫെഡറേഷന്റെ നവീന സാങ്കേതികവിദ്യകളുടെ ഉപയോഗം മുന്നിട്ടു നിന്നു.

സോഷ്യൽ മീഡിയയിൽ അസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിച്ച് റഷ്യക്കാർ അമേരിക്കൻ, ബ്രിട്ടീഷ് ജനാധിപത്യത്തെ ആക്രമിച്ചു, അവിശ്വാസം ഉയർത്തിക്കാട്ടി. ഇത്തരം ദുഷ് പ്രവർത്തനങ്ങൾക്ക് മുഴുവൻ സമൂഹങ്ങളെയും വിഘടിപ്പിക്കാനും ഛിന്നഭിന്നമാക്കാനുമുള്ള കഴിവുണ്ട്. ഇതു തന്നെയാണ് ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും നടക്കുന്നത്.

എഐ പ്രാപ്‌തമാക്കിയ തെറ്റായ കാര്യങ്ങളുടെ ആവിർഭാവം ജനങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു, അത് ദേശീയ സുരക്ഷയ്ക്ക് വരെ അപകടസാധ്യതകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനറേറ്റീവ് എഐ സംവിധാനങ്ങൾ പക്വത പ്രാപിക്കുന്നതിനനുസരിച്ച്, സാധാരണക്കാരന് കെട്ടപകഥകളിൽ നിന്ന് യാഥാർത്യത്തെ വേർതിരിച്ചറിയാൻ അസാധ്യമായ ഒരു കാലം വരാം എന്ന് കാംബെൽ മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.