ഓട്ടവ: ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള രാഷ്ട്രീയ - നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സംഭവം. വ്യാപാര ചർച്ചകള്‍ക്കായി ഒക്ടോബറിലാണ് കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്.
എന്നാല്‍ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമായതോടെ യാത്ര മാറ്റിവെക്കുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാനഡയുമായുള്ള സ്വാതന്ത്ര വ്യാപാര കരാറിന്‍മേലുള്ള ചർച്ചകള്‍ നിർത്തിവെച്ചതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുമായുള്ള ചർച്ചകള്‍ മരവിപ്പിക്കുന്നതായി സെപ്റ്റംബർ ആദ്യ വാരം കാനഡ നിലപാട് എടുത്തതിന് പിന്നാലെയാണ് ഇന്ത്യയും നിലപാട് കടുപ്പിച്ചത്. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രമേ ചർച്ചകള്‍ വീണ്ടും തുടങ്ങുവെന്നാണ് ഇന്ത്യൻ നിലപാട്. ഖലിസ്ഥാൻ തീവ്രവാദം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ കാനഡ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ച് പോസ്റ്റർ ഇറങ്ങിയതോടെ കാനഡേയിന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ച് വരുത് ഇന്ത്യ പ്രതിഷേധം അറിയിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും രാജ്യത്തിന്‍റെ അതൃപ്തി വ്യക്തമാക്കി. ജി20 യോഗത്തില്‍ ട്രൂഡോക്ക് തണുപ്പൻ സ്വീകരണം ലഭിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വർധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.