തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഹൈദരാബാദില്‍

 തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഹൈദരാബാദില്‍

ഹൈദരാബാദ്: വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഹൈദരാബാദില്‍ ചേരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രചാരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈദരാബാദില്‍ മുന്നു ദിവസമായി നടക്കുന്ന യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ഭാരത് ജോഡോ യാത്ര-2 സംഘടിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനുമാണ് മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ അധ്യക്ഷത വഹിക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച നടക്കുന്ന റാലിയില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രഖ്യാപനങ്ങള്‍ നടത്തും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശും അഭിപ്രായപ്പെട്ടു. തെലങ്കാന രാഷട്രീയത്തിന് പരിവര്‍ത്തനം വരുത്തുന്ന ചരിത്രമാണ് വര്‍ക്കിംങ് കമ്മിറ്റി യോഗമെന്നും ജയറാം രമേശ് വ്യക്തമാക്കി.

അതേസമയം കേന്ദ്രത്തിനെതിരെയും സംസ്ഥാനത്തിനെതിരെയും ജയറാം രമേശ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മോഡി സര്‍ക്കാരൂം തെലങ്കാന ഭരിക്കുന്ന കെസിആര്‍ സര്‍ക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല, ഡല്‍ഹിയില്‍ നരേന്ദ്രമോഡിയും. ഹൈദരാബാദില്‍ കെസിആറും.

ബിജെപിയും ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. മല്ലികാര്‍ജുന ഖാര്‍ഗെ പാര്‍ട്ടി പ്രസിഡന്റായതിന് ശേഷം വളരെ നാള്‍ കഴിഞ്ഞാണ് വര്‍ക്കിംങ് കമ്മിറ്റി രൂപീകരിച്ചത്. 39 സ്ഥിരാംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളുമാണ് വര്‍ക്കിംങ് കമ്മിറ്റിയിലുള്ളത്.

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസില്‍ തന്നെയും വന്‍ ചലനങ്ങളുണ്ടാക്കിയിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ട യാത്രയില്‍ നിരവധി സാധാരണക്കാരാണ് പങ്കുചേര്‍ന്നത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

2024ലെ നിര്‍ണായക ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള 'ഇന്‍ഡ്യ' സഖ്യത്തിന് തെലങ്കാന തിരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷയാകുമോ എന്ന് കണ്ടറിയാം. ഈയടുത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുനസംഘടിപ്പിച്ചിരുന്നു. മല്ലികാര്‍ജുന ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി 10 മാസത്തിന് ശേഷമാണ് കമ്മിറ്റി പുനസംഘടിപ്പിച്ചത്. ഇതില്‍ 39 സ്ഥിരം അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.