പാണത്തൂര്‍ (കാസര്‍കോട്) കാസര്‍ഗോഡ് ജില്ലയുടെ കുടിയേറ്റ മേഖലയായ പാണത്തൂര്‍ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ബസ് ആള്‍ത്താമസമില്ലാത്ത വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കര്‍ണാടക സ്വദേശികളായ ആദര്‍ശ്, രാജേഷ്, സുമതി, രവിചന്ദ്ര, ജയലക്ഷ്മി, ശ്രേയസ്, ശശി എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തുനിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് അപകടം.
സുള്ള്യയില്‍നിന്നും പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ഭാസ്‌കരന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ബസ് വീണത്. വീട് ഭാഗികമായി തകര്‍ന്നു. ബസില്‍ ആകെ എഴുപതോളം പേരാണ് ഉണ്ടായിരുന്നത്. അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ അന്വേഷിക്കും.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.