അമേരിക്കയിൽ കൊറിയൻ യുവതിയെ മർദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ ആറ് മതസംഘടനാ പ്രവർത്തകർ അറസ്റ്റിൽ

അമേരിക്കയിൽ കൊറിയൻ യുവതിയെ മർദിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ ആറ് മതസംഘടനാ പ്രവർത്തകർ അറസ്റ്റിൽ

ജോർജിയ: ജോർജിയയിൽ മർദനമേറ്റും പട്ടിണി കിടന്നും ദക്ഷിണ കൊറിയൻ യുവതി മരിച്ച സംഭവത്തിൽ 'സോൾജേഴ്സ് ഓഫ് ക്രൈസ്റ്റ്' എന്ന മതസംഘടനയിലെ ആറ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. അറ്റ്ലാന്റയിൽ നിന്ന് 25 മൈൽ വടക്ക് ദുലുത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ദക്ഷിണ കൊറിയൻ സ്പായായ ജെജു സൗനയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

20-30 വയസ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ഗ്വിന്നറ്റ് കൗണ്ടി പൊലീസ് അധികൃതർ അറിയിച്ചു. യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ദുലുത്തിന്റെ ജനസംഖ്യയിൽ നാലിലൊന്ന് ഏഷ്യക്കാരാണ്. പോഷകാഹാരക്കുറവ് സ്ത്രീയുടെ മരണത്തിന് കാരണമായേക്കാമെന്ന് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് സൂചിപ്പിച്ചു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഇപ്പോഴും അന്വേഷണത്തിലാണെന്ന് പൊലീസ് പറയുന്നു.

ആഴ്ചകളോളം സ്ത്രീ മർദനത്തിന് വിധേയയായതായി കരുതുന്നതായി വകുപ്പ് അറിയിച്ചു. ഭക്ഷണം നൽകുന്നുണ്ടായിരുന്നില്ലെന്നും കരുതപ്പെടുന്നു. ഒരു മത സംഘടനയിൽ ചേരുന്നതിനായി ഈ വർഷത്തെ വേനൽക്കാലത്ത് ദക്ഷിണ കൊറിയയിൽ നിന്ന് യുവതി യുഎസിലേക്ക് താമസം മാറിയതായി പൊലീസ് കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.