ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നമ്മുടെ രാജ്യത്തെ ഒരു പരമാധികാര , സ്ഥിതിസമത്വ , മതനിരപേക്ഷ ,ജനാതിപത്യ റിപ്പബ്ലിക്കായാണ് സംവിധാനം ചെയ്തിരിക്കുന്നത്. എന്ന് വെച്ചാൽ ഈ രാജ്യത്തെ ഓരോ പൗരനും സാമൂഹികവും , സാമ്പത്തികവും ,രാഷ്ട്രീയവുമായ നീതിയും ; ചിന്ത , ഭക്തി , ആശയാവിഷ്കാരം , വിശ്വാസം ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യവും ; സ്ഥാനമാനങ്ങളിലും അവസരങ്ങളിലുമുള്ള സമത്വവും നമ്മുടെ രാജ്യത്തിന്റെ ഈ ഭരണഘടന ഉറപ്പുവരുത്തുന്നു. എന്നാൽ മഹാരഥന്മാർ വിഭാവനം ചെയ്ത ഇന്ത്യയെന്ന സ്വപ്നത്തിൽ കാലാ കാലങ്ങളിൽ വന്ന സർക്കാരുകൾ വെള്ളം ചേർത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ കഴിഞ്ഞ യു പി എ ഗവൺമെന്റും, കേരളത്തിൽ മാറി മാറിവന്ന ഇടത് - വലത് മുന്നണികളും നന്നായി മത്സരിച്ചതിന്റെ ഫലമായാണ് ഇവിടുത്തെ "'ന്യൂനപക്ഷ ക്ഷേമ വകുപ്പ്'" , "മുസ്ലിം ക്ഷേമ വകുപ്പായി മാറിയത് ".
ആരാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾ ?
1950 ജനുവരി 26 നു സ്ഥാപിതമായ നമ്മുടെ ഭരണഘടനയുടെ ഇരുപത്തിയൊൻപത് , മുപ്പത് ഖണ്ഡികകളിൽ ന്യൂനപക്ഷ സമൂഹങ്ങളെ കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. മുസ്ലിം , സിഖ് , ക്രിസ്ത്യൻ , ബുദ്ധ ,പാർസി , ജൈന വിഭാഗങ്ങളെയാണ് പൊതുവെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നത്. മേൽസൂചിപ്പിച്ച എല്ലാ വിഭാഗങ്ങളുടെയും തുല്യ ഉന്നമനവും , സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയുമായിരുന്നു ഭരണഘടനാനുസൃതമായ ഈ വകുപ്പിന്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യം.
"'ന്യൂനപക്ഷ ക്ഷേമ വകുപ്പ്'" എങ്ങനെ "മുസ്ലിം ക്ഷേമ വകുപ്പായി"' മാറി?
2005 ഇൽ പ്രധാനമന്ത്രി ആയിരുന്ന ഡോ മൻമോഹൻ സിങ് ഇന്ത്യയിലെ മുസ്ലിം സമൂഹം പിന്നോക്കാവസ്ഥയിൽ ആണെന്ന് 'ആരോ പറഞ്ഞു കേട്ട്' അതേക്കുറിച്ചു പഠിക്കാൻ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയമിച്ചു. സയ്യിദ് ഹമീദ് , എം എ ബാസിദ് , അക്തർ മജീദ്, അബു സാലെഹ് ഷെരീഫ് , ടി കെ ഉമ്മൻ , രാകേഷ് ബസന്ത് എന്നിവരായിരുന്നു പ്രസ്തുത കമ്മീഷൻ അംഗങ്ങൾ. 2006 ഇൽ ഈ കമ്മിറ്റി പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിനെപ്പറ്റി വിവാദങ്ങൾ തുടരെത്തുടരെ ഉണ്ടായി. 2013 ഇൽ ഗുജറാത്ത് ഗവെർന്മെന്റ് സുപ്രീം കോടതിയിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഭരണഘടനാ വിരുദ്ധം ആണെന്നും, പക്ഷപാത പരമാണെന്നും, മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെ തഴയുന്നതാണെന്നും വാദിച്ചു. വിവാദമായ ഈ പഠന റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കാൻ അന്നത്തെ ഇടതുപക്ഷ മുഖ്യമന്ത്രിയായിരുന്ന ശ്രീ വി എസ് അച്യുതാനന്ദൻ മന്ത്രിസഭ തീരുമാനിക്കുകയും, ഇതിനായി ശ്രീ പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനെ ഉത്തരവാദിത്വം ഏല്പിച്ചു നിയമിക്കുകയും ചെയ്തു.സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ കേരളത്തിൽ നടപ്പിലാക്കാൻ നിയമിക്കപ്പെട്ട ഈ സമിതിയിൽ ടി കെ ഹംസ , കെ ഇ ഇസ്മയിൽ , എ എ അനീസ് ,ഡോ കെ ടി ജലീൽ , ടി കെ വിൽസൺ , ഡോ ഫസൽ ഗഫൂർ , ഓ അബ്ദുറഹ്മാൻ , ഡോ ഹുസൈൻ രണ്ടത്താണി , സി അഹമ്മദ്‌കുഞ്ഞഉ , കടക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവർ അംഗങ്ങളായിരുന്നു. 2008 മെയ് മാസത്തിൽ ഈ കമ്മിറ്റിയുടെ റിപ്പോർട് സർക്കാർ അംഗീകരിച്ചു ഉത്തരവായി പുറത്തിറങ്ങി ( Govt Order No. G . O (ms) 148 / 08/ GAD dated 06 -05 -2008 ). അങ്ങനെയാണ് ഇടതു വന്നാലും വലതു വന്നാലും കേരളത്തിലെ 'ന്യൂനപക്ഷ ക്ഷേമ വകുപ്പ്' 'മുസ്ലിം ക്ഷേമ വകുപ്പായി' മാറിയത് !.
അന്ന് മുതൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എൺപത് ശതമാനം ഫണ്ടുകൾ മുസ്ലിം വിഭാഗത്തിന് മാത്രമായും , ബാക്കിവരുന്ന ഇരുപത് ശതമാനം ഫണ്ടുകൾ ശേഷിച്ച അഞ്ചു വിഭാഗങ്ങൾക്ക് പൊതുവായും നിജപ്പെടുത്തി. ഇക്കാര്യത്തിലെ ഭരണഘടനാ വിരുദ്ധതയും , പക്ഷപാതിത്വവും പച്ചവെള്ളം പോലെ വ്യക്തമല്ലേ ? ന്യൂനപക്ഷ സമൂഹങ്ങളുടെ സാമൂഹിക , സാമ്പത്തിക , വിദ്യാഭ്യാസ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്ന ഈ പണം ഉപയോഗിച്ചാണ് ഇന്ന് കേരളത്തിൽ മുക്രിയെയും , മദ്രസകളെയും തീറ്റിപ്പോറ്റുന്നത് ! ഇത്തരത്തിൽ എന്റെയും നിങ്ങളുടെയും നികുതിപ്പണം ഊറ്റിക്കുടിച്ച പലരും മണലാരണ്യങ്ങളിൽ ആടുകൃഷിക്കിടെ പിടിക്കപ്പെടുന്ന വാർത്തകൾ നമ്മളെ പുളകമണിയിക്കട്ടെ. സമൂഹ സമുദ്ധാരണത്തിനായി നീക്കിവെക്കപ്പെട്ട പണം മതം വളർത്താൻ ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ഇന്ന്
കേരളത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട് നടപ്പിലാക്കാൻ നിശ്ചയിക്കപ്പെട്ട കമ്മീഷൻ അംഗമായിരുന്ന ശ്രീ കെ ടി ജലീൽ ഇന്ന് കേരള ഉന്നത വിദ്യാഭ്യാസ , ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണ്. നിരോധിത സംഘടനയായ സിമി( Students Islamic Movement of India ) യുടെ മുൻകാല നേതാവുകൂടിയായ ഇദ്ദേഹമാണ് ഇക്കഴിഞ്ഞ നാളുകളിൽ റിപ്പോർട്ടർ ചാനലിന്റെ ലൈവ് ഷോയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗത്തിൽ തനിക്ക് ഒരു അറിവുമില്ലെന്നും ഇതൊക്കെ സച്ചാർ രജീന്ദറിന്റെ തീരുമാനം ആണെന്നും നമ്മെ അറിയിച്ചത്! പറഞ്ഞതത്രയും ശെരിയാണെങ്കിൽ പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനിൽ അംഗമായിരുന്നപ്പോൾ അദ്ദേഹം കൈപ്പറ്റിയ ആനുകൂല്യങ്ങൾ സർക്കാർ ഖജനാവിലേക്ക് തിരികെ വെക്കണം ! ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളിലെ പക്ഷപാതിത്വം ഈ ഗവണ്മെന്റിന്റെ തീരുമാനം അല്ലെന്നു പറഞ്ഞു കൈ കഴുകുന്നത് ചാരിത്ര്യ പ്രസംഗം മാത്രമായി. നീതിയും സമത്വവും നടപ്പിൽ വരുത്തേണ്ടത് ജനാതിപത്യ രാഷ്ട്രത്തിന്റെ അവകാശമാണ്. ഖിലാഫത്തുകളും , ഖാലിഫേറ്റുകളും സ്വപ്നം കണ്ടു പ്രവർത്തിക്കുന്നവർക്ക് എന്ത് ജനാധിപത്യം? എന്ത് ഭരണഘടന ? വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ജലീലുമാർ ഉള്ളിടത്തോളം കാലം ഇവിടെ മാപ്പിള ലഹളയുടെ യഥാർത്ഥ ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ശ്രീ കെ ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച കണക്കെന്ന പേരിൽ ഈയിടെയായി സാമൂഹ്യ മാധ്യമങ്ങളിൽ കേരളത്തിലെ മദ്രസകളുടെയും ആശ്രിതരുടെയും കണക്കുകൾ പ്രചരിക്കുന്നുണ്ട്. നമ്മുടെ ഖജനാവിൽ നിന്ന് ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാല്പത് ലക്ഷം രൂപയാണത്രേ ഓരോ വർഷവും മദ്രസകളെ പച്ചയടിക്കാൻ ചിലവഴിക്കുന്നത് . 1901 സെൻസസ് പ്രകാരം 17 .3 % ഉണ്ടായിരുന്ന മുസ്ലിം ജനത 2011 സെൻസസിൽ 26 .6 % ആയി മാറി.ശേഷിക്കുന്നത് 18 .4 ശതമാനം ക്രിസ്ത്യൻസും , 54 .73 ശതമാനം ഹിന്ദുക്കളുമാണ്. ജനസംഖ്യയിലെ ഈ യാത്ര ഖാലിഫേറ്റുകളിലേക്കും , ഖിലാഫത്തുകളിലേക്കുമുള്ള ദൂരം ഓരോ ഇന്ത്യക്കാരനേയും ഓർമ്മപ്പെടുത്തുന്നു. ഖാലിഫേറ്റുകൾ ആയിരുന്നല്ലോ ‘സിമി’ യുടെ പ്രഖ്യാപിത ലക്ഷ്യവും ? ഇവിടെ മെസപ്പെട്ടോമിയയും , പേർഷ്യയും , ലെബനോനും ആവർത്തിക്കപ്പെടാതിരിക്കട്ടെ.
വിപിൻ വി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.