നെല്ലുവില കിട്ടിയില്ല: എണ്‍പത്തെട്ടുകാരനായ കര്‍ഷകന്‍ ജീവനൊടുക്കി

നെല്ലുവില കിട്ടിയില്ല: എണ്‍പത്തെട്ടുകാരനായ കര്‍ഷകന്‍ ജീവനൊടുക്കി

ആലപ്പുഴ: നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. വണ്ടാനം നീലികാട്ടുചിറയില്‍ കെ.ആര്‍. രാജപ്പനാണ് (88) മരിച്ചത്.

കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച രാജപ്പനെ ബന്ധുക്കള്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാജപ്പനും മകന്‍ പ്രകാശനും ചേര്‍ന്നാണ് മൂന്ന് ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ കൊടുത്ത നെല്ലിന്റെ വില ഇതുവരെ ലഭിച്ചിരുന്നില്ല. രാജപ്പന് 1,02,047 രൂപയും മകന്‍ പ്രകാശന് 55,054 രൂപയുമാണ് കിട്ടാനുള്ളത്. പ്രകാശന്‍ കാന്‍സര്‍ രോഗിയുമാണ്.

അതിനിടെ രാജപ്പന് കഴിഞ്ഞ മാസം ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയും അവശനിലയിലാകുകയും ചെയ്തിരുന്നു. മകന്റെ ചികിത്സക്ക് വലിയ തുക ചെലവായതിനാല്‍ രാജപ്പന്റെ ചികിത്സ മുടങ്ങിയിരുന്നു. അതിനിടെ നിലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നത് രാജപ്പനെ വലിയ മാനസിക സമ്മര്‍ദ്ദത്തിലുമാക്കിയിരുന്നു.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: രുക്മിണി. മക്കള്‍: പ്രകാശന്‍, സുഭദ്ര, സുലോചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.