വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു; ലോഗോയും പ്രകാശനം ചെയ്തു: ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിനെത്തും

വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു; ലോഗോയും പ്രകാശനം ചെയ്തു: ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിനെത്തും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 'വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് തിരുവനന്തപുരം' എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്ത മാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തുന്നത്. ഒക്ടോബര്‍ 28 ന് രണ്ടാമത്തേതും നവംബര്‍ 11, 14 തിയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തില്‍ പുലിമുട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

അതേസമയം, ആദ്യ ചരക്കുകപ്പല്‍ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരാണ് നല്‍കണമെന്ന് എം. വിന്‍സന്റ് എംഎല്‍എ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാര്‍ത്ഥ്യമായതെന്നും വിന്‍സന്റ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.