ഇറാനിൽ വെള്ളപ്പൊക്കം; കഴിഞ്ഞ ദിവസം പെയ്തത് 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

ഇറാനിൽ വെള്ളപ്പൊക്കം; കഴിഞ്ഞ ദിവസം പെയ്തത് 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ

അസ്താര: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇറാൻ ​ന​ഗരം മുങ്ങി. 100 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഇറാനിലെ അസ്താര നഗരത്തിൽ ചെയ്തത്. മഴയിൽ ഇരുപതോളം പേർക്ക് പരിക്കേറ്റതായി പ്രാദേശിക അധികൃതർ അറിയിച്ചു. അസർബൈജാന് സമീപമുള്ള കാസ്പിയൻ കടൽ തീരത്തുള്ള തലേഷിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. 100 വർഷത്തിനിടയിൽ കാണാത്ത കനത്ത മഴയാണ് അസ്താരയിൽ പെയ്തതെന്ന് ഗിലാൻ പ്രവിശ്യയുടെ മാനേജ്മെന്റ് മേധാവി അമീർ മൊറാദി Iപറഞ്ഞു.

ഗിലാൻ, മൻസന്ദരൻ പ്രവിശ്യകളിലും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. പാലങ്ങളും റോഡുകളും തകർന്ന അസ്താരയ്ക്ക് ചുറ്റും രക്ഷാപ്രവർത്തകർ ചെറുവള്ളങ്ങൾ ഉപയോഗിച്ച് നീങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം 100 പേർ മരിച്ചിരുന്നു. ഇത് 31 പ്രവിശ്യകളിൽ 21 എണ്ണത്തെയും ബാധിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭൂതപൂർവമായ വെള്ളപ്പൊക്കം പല രാജ്യങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. ലിബിയയിലെ ഡെർണയിലും ബീജിംഗിലും ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇറാന്റെ വിസ്തൃതമായ പർവതനിരകളിൽ നിന്ന് അമിതമായി നദികളിലേക്ക് വെള്ളം എത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
ഇറാനിയൻ ​ഗനരം ഈ വേനൽക്കാലത്ത് കടുത്ത ചൂടിനെയും അതിജീവിച്ചിരുന്നു. കഴിഞ്ഞ മാസം തെക്ക്-പടിഞ്ഞാറ് ഭാഗത്ത് താപനില 50 ഡിഗ്രിയിൽ എത്തിയതിനാൽ സർക്കാർ ഓഫീസുകളും ബാങ്കുകളും രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പൊടിക്കാറ്റ് മൂലം നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.