കാനഡയിലെ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് പണം നല്‍കുന്നത് ഐഎസ്ഐ.
ഒട്ടാവ: പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമാരും ഖാലിസ്ഥാന്‍ തലവന്‍മാരും കനേഡിയന്‍ നഗരമായ വാന്‍കോവറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി.
അഞ്ച് ദിവസം മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) മേധാവി ഗുര്‍പത്വന്ദ് സിങ് പന്നുന്‍, മറ്റ് ഖാലിസ്ഥാന്‍ സംഘടനാ നേതാക്കള്‍ എന്നിവരും പങ്കെടുത്തതായാണ് വിവരം. ഇന്ത്യാ വിരുദ്ധ പ്രചരണം എത്രയും വേഗം വ്യാപിപ്പിക്കാന്‍ കൂടിക്കാഴ്ചയില്‍ പദ്ധതി തയ്യാറാക്കിയതായാണ് അറിയുന്നത്.
'പ്ലാന്‍-കെ' എന്നാണ് ഇതിന് പേരിട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലെ ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ഐ ആണ് പണം നല്‍കുന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പോസ്റ്ററുകളും ബാനറുകളും മറ്റും പ്രചരിപ്പിക്കാനുമാണ് ഈ പണം ഉപയോഗിക്കുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മറ്റൊരു മറ്റൊരു ഖാലിസ്ഥാന്‍ ഭീകരനായ സുഖ്ദൂല്‍ സിങ് (സുഖ ദുനെകെ) കൊല്ലപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ആണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സുഖ്ദൂല്‍ സിങ് കൊല്ലപ്പെട്ടത്.
പഞ്ചാബ് മോഗ സ്വദേശിയായ സുഖ്ദൂല്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് 2017 ലാണ് കാനഡയിലേയ്ക്ക് കടന്നത്. ഭീകരന്‍ അര്‍ഷ് ദീപ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു ഇയാള്‍. ഖാലിസ്ഥാനും കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാ നേതാക്കളുടെ പട്ടിക ഇന്നലെ എന്‍ഐഎ പുറത്തിറക്കിയതില്‍ സുഖ്ദൂലിന്റെ പേരുമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.