നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടംകണ്ടെത്താന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനു സാധിച്ചിട്ടുണ്ട്. ഇരുപത്തിനാലുകാരനായ ഗില്‍ ഐസിസിയുടെ ഏകദിന റാങ്കിംഗ് പ്രകാരം നിലവില്‍ രണ്ടാം സ്ഥാനത്താണ്. 814 പോയിന്റാണ് ഗില്ലിനുള്ളത്. 
അടുത്തിടെ നടന്ന ഏഷ്യാകപ്പില്‍ ഗില്ലിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് കിരീടം നേടുന്നതിലും നിര്‍ണായകമായിരുന്നു. ഏഷ്യാകപ്പില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമടക്കം 75.5 ശരാശരിയില്‍ 302 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ പ്രകടനം തന്നെയാണ് ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഗില്ലിനെ സഹായിച്ചത്.
ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ 857 പോയിന്റുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ്. നാളെ ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ 200 റണ്‍സ് നേടിയാല്‍ ബാബര്‍ അസത്തെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഗില്ലിനാകും.
ALSO READ: ലോകകപ്പിനു മുമ്പ് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കു നേര്‍; സാധ്യത ഇങ്ങനെ, ഇന്ത്യയെ കാത്തിരിക്കുന്നത് സുവര്‍ണാവസരം
ഈ വര്‍ഷം ഒരു ഇരട്ടസെഞ്ചുറിയടക്കം ആയിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഗില്ലിനു നിലവിലെ ഫോം ഓസ്ട്രേലിയയ്ക്കെതിരെ തുടരാനായാല്‍ ആ ചരിത്ര നേട്ടത്തില്‍ എത്താനാകും.
അതേ സമയം, ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും ഈ പരമ്പരയില്‍ ഏറ്റുമുട്ടുന്നത് ഒന്നാം സ്ഥാനത്തിനായാണ്. ഈ പരമ്പര കൈപിടിയിലാക്കിയാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാകും. അതേ സമയം, പരമ്പരയിലെ മൂന്നു മല്‍സരവും ജയിച്ചാല്‍ മാത്രമേ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാകൂ.
ALSO READ: ഐസിസി റാങ്കിംഗ്: ഒന്നാമനായി സിറാജ്, ഗില്ലിനും നേട്ടം; ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ദുഖിച്ച് ഇന്ത്യ, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം
ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യ തോറ്റാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. അവസാന മല്‍സരം വരെ ഓസ്ട്രേലിയ ഒന്നാം സ്ഥാനം കൈക്കലാക്കും. എന്നാല്‍ ഓസ്ട്രേലിയ മൂന്നാം മല്‍സരം തോറ്റാല്‍ വീണ്ടും പാകിസ്ഥാന്‍ ഒന്നാമതെത്തും. ഒക്ടോബര്‍ എട്ടാം തീയതി ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മല്‍സരം ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.