മുംബൈ: ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ ആരംഭിക്കുന്ന ലോകകപ്പിനു മുമ്പായി ഏകദിന ക്രിക്കറ്റില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ കടുത്ത മല്‍സരം. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനും ഇന്ത്യയ്ക്കും ഒരേ റേറ്റിംഗ് ആണ് ഉള്ളത്.
അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പര വിജയം നേടാനായാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താനാകും. മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് മൂന്നു മല്‍സരങ്ങളുടെ പരമ്പര 3.0ന് നേടാനായാല്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം. ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ചാലും മൂന്നാം ഏകദിനം വരെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് എത്തും.
ഓസ്‌ട്രേലിയയ്ക്കു തിരിച്ചടിയായത് ദക്ഷിണാഫ്രിക്കയില്‍ നിന്നേറ്റ പരമ്പര തോല്‍വിയാണ്. ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയയെ അവസാന മൂന്നു മല്‍സരങ്ങളിലും തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്. ഈ തോല്‍വി മൂലമാണ് ഏകദിന റാങ്കിംഗില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്.
ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വി മൂലം ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തുക എന്ന അത്യപൂര്‍വ നേട്ടമാണ്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിനത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
ALSO READ: ഐസിസി റാങ്കിംഗ്: ഒന്നാമനായി സിറാജ്, ഗില്ലിനും നേട്ടം; ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ദുഖിച്ച് ഇന്ത്യ, നഷ്ടപ്പെടുത്തിയത് സുവര്‍ണാവസരം
അതേ സമയം, നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന് ലോകകപ്പിനു മുന്നോടിയായി മറ്റു മല്‍സരങ്ങള്‍ ഒന്നുമില്ല. അതുകൊണ്ടു തന്നെ നിലവില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ഓസ്‌ട്രേലിയയോ ഇന്ത്യയോ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പാണ്. ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ വമ്പന്‍ പരാജയത്തിനു പിന്നാലെ ശ്രീലങ്കയില്‍ നിന്നേറ്റ പരാജയവുമാണ് പാകിസ്ഥാന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ചുരുക്കത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മല്‍സരം വെറുമൊരു ഏകദിന പരമ്പര എന്നതിനപ്പുറം ഏകദിന ടീം റാങ്കിംഗില്‍ ഒന്നാമതെത്താനുള്ള പോരാട്ടം കൂടിയാണ്. ഒന്നാം റാങ്കോടെ ആര് ലോകകപ്പില്‍ മല്‍സരിക്കാനിറങ്ങും എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.