ലണ്ടന്‍: ബ്രിട്ടനില്‍ അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ മൗനപ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ രണ്ടു പ്രാവശ്യം അറസ്റ്റിലായ യുവതിയോട് ക്ഷമാപണം നടത്തി പൊലീസ്. ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കിയ പ്രോ-ലൈഫ് ആക്ടിവിസ്റ്റ് ഇസബെല്‍ വോണ്‍-സ്പ്രൂസ് എന്ന സ്ത്രീയോടാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് ക്ഷമാപണവും പ്രാദേശിക 'ബഫര്‍സോണ്‍' സംരക്ഷണ ഉത്തരവ് ലംഘിച്ചതിന് കുറ്റംചുമത്തില്ലെന്ന ഉറപ്പും നല്‍കിയത്.
മാര്‍ച്ച് ആറിന് ബര്‍മിംഗ്ഹാം സ്റ്റേഷന്‍ റോഡിലെ ഗര്‍ഭച്ഛിദ്ര ക്ലിനിക്കിനു പുറത്തുള്ള 'ബഫര്‍സോണി'ല്‍ പ്രാര്‍ഥിച്ചതിന് വോണ്‍-സ്പ്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുമുന്‍പ് 2022 ഡിസംബറിലും ഇവര്‍ക്കെതിരെ സമാനമായ കുറ്റം പൊലീസ് ചുമത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ 'നിശബ്ദ പ്രാര്‍ഥന ഒരിക്കലും കുറ്റകരമല്ല' എന്ന് വോണ്‍-സ്പ്രൂസ് ചൂണ്ടിക്കാട്ടിയിരുന്നു. ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി ആദ്യ കേസുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും യുവതിയെ കുറ്റവിമുക്തയാക്കിയിരുന്നു.
രണ്ടാമത്തെ കേസ് അവസാനിപ്പിക്കാന്‍ ഇത്രയും സമയം എടുത്തതിന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് വോണ്‍-സ്പ്രൂസിനോട് ക്ഷമാപണം നടത്തി. കൂടുതല്‍ അന്വേഷണമില്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും പോലീസ് അറിയിച്ചു.
പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിനെയും ക്ഷമാപണത്തയും വോണ്‍-സ്പ്രൂസ് സ്വാഗതം ചെയ്തു. എങ്കിലും തനിക്കു സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും വോണ്‍-സ്പ്രൂസ് നല്‍കുന്നുണ്ട്.
ഗര്‍ഭച്ഛിദ്രത്തെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധമറിയിച്ച് ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്കു മുന്നില്‍ നിശബ്ദമായി പ്രാര്‍ഥന നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നത്. ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്കുചുറ്റും 500 അടി 'ബഫര്‍സോണുകള്‍' പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രാദേശികനിയമം മുന്‍നിര്‍ത്തിയാണ് പൊലീസ് നിശബ്ദ പ്രാര്‍ഥന നടത്തുന്നവരെ അറസ്റ്റു ചെയ്തിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26