ചന്ദ്രനിലും ചൊവ്വയിലും വന്‍ പര്യവേഷണങ്ങള്‍ നടത്താന്‍ ഇന്ത്യ; ഒപ്പം ചേരാന്‍ അമേരിക്ക, ഇസ്രായേല്‍, യുഎഇ

ചന്ദ്രനിലും ചൊവ്വയിലും വന്‍ പര്യവേഷണങ്ങള്‍ നടത്താന്‍ ഇന്ത്യ;  ഒപ്പം ചേരാന്‍ അമേരിക്ക, ഇസ്രായേല്‍, യുഎഇ

ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണത്തില്‍ വലിയ മുന്നേറ്റം നടത്തുന്ന ഇന്ത്യയ്‌ക്കൊപ്പം ചന്ദ്രനിലും ചൊവ്വയിലും വന്‍ പര്യവേഷണങ്ങള്‍ നടത്താന്‍ സന്നദ്ധമായി അമേരിക്ക, ഇസ്രായേല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍. ആര്‍ട്ടെമിസ് ഉടമ്പടിയുടെ ഭാഗമായാണ് പുതിയൊരു ബഹിരാകാശ പദ്ധതിക്ക് ഒരുങ്ങുന്നത്.

ബഹിരാകാശ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാനും പങ്കാളികളായ നാല് രാജ്യങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിനും മുന്നോടിയായിട്ടാണ് പുതിയ നീക്കം. ഐക്യരാഷ്ട്ര സഭയില്‍ വച്ചായിരുന്നു ഇതിന്റെ പ്രഖ്യാപനം.

ആര്‍ട്ടെമിസ് കരാറുകള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള ബഹിരാകാശ പര്യവേഷണത്തിന് അന്താരാഷ്ട്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും പുതിയ ദൗത്യം രാജ്യങ്ങള്‍ തമ്മിലുളള ബഹിരാകാശ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുമെന്നും അമേരിക്ക പ്രതികരിച്ചു.

അതേസമയം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസാ ആര്‍ട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ചന്ദ്രനില്‍ ആദ്യമായി ഒരു വനിതയെ അയക്കാന്‍ പദ്ധതിയിടുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വിശാലവും വൈവിധ്യവുമായ അന്തര്‍ദേശീയ മനുഷ്യ ബഹിരാകാശ പര്യവേഷണ പരിപാടി എന്നാണ് നാസാ ആര്‍ട്ടെമിസ് ഉടമ്പടിയെ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.