ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ലോക റെക്കോഡിട്ട് ഷൂട്ടിങ് ടീം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; ലോക റെക്കോഡിട്ട് ഷൂട്ടിങ് ടീം

ഹാങ്ചൗ: പത്തൊമ്പതാമത് ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ആണ് സ്വര്‍ണം നേടിയത്. ദിവ്യാന്‍ശ് സിങ് പന്‍വാര്‍, രുദ്രാങ്കാഷ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങിയ ടീം ആണ് സ്വര്‍ണം നേടിയത്.

1893.7 പോയിന്റ് നേടി ലോക റെക്കോര്‍ഡും ഇവര്‍ തകര്‍ത്തു. വ്യക്തിഗത ഇനത്തില്‍ മൂവരും ഫൈനലിലും എത്തിയിട്ടുണ്ട്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അതിനിടെ തുഴച്ചിലില്‍ മറ്റൊരു വെങ്കലം കൂടി ഇന്ത്യ നേടി. പുരുഷ ടീം ആണ് 6.10.81 മിനുട്ടില്‍ ഫിനിഷ് ചെയ്തത്. ജസ്വീന്ദര്‍ സിങ്, ഭീം സിങ്, പുനീത് കുമാര്‍, ആശിഷ് എന്നിവരാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ശ്രീഹരി നടരാജ് ഫൈനലിലെത്തി. നിലവിൽ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.