ഹോളിവുഡിനെ സ്തംഭിപ്പിച്ച തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിപ്പിക്കാൻ ധാരണ

ഹോളിവുഡിനെ സ്തംഭിപ്പിച്ച തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിപ്പിക്കാൻ ധാരണ

ലോസ് ഏഞ്ചൽസ്: നൂറിലേറെ ദിവസങ്ങളായി ഹോളിവുഡിനെ സ്തംഭിപ്പിച്ച തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കാൻ വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്ക സ്റ്റുഡിയോ ഗ്രൂപ്പായ അലയൻസ് ഓഫ് മോഷൻ പിക്ചർ & ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി താത്കാലിക കരാറിലെത്തിയതായി ഹോളിവുഡ് തിരക്കഥാകൃത്തുക്കളുടെ സംഘടനയായ ദി റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക വ്യക്തമാക്കി .

വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയ സ്റ്റുഡിയോകളുമായി ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ താത്കാലിക കരാറിലെത്തിയതായാണ് സൂചന.ആവശ്യങ്ങൾ അംഗീകരിച്ചാൽ തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നീണ്ട അഞ്ചു മാസമായി നടത്തി വന്നിരുന്ന സമരം ഉടൻ അവസാനിപ്പിക്കും.

മേയ് രണ്ട് മുതലാണ് ഹോളിവുഡിനെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിക്കൊണ്ട് നടീനടന്മാരുടെ സംഘടന സമരം ആരംഭിച്ചത്. പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു’മായി ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്’ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കൾ സമരത്തിനിറങ്ങിയത്.

ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുൻനിരക്കാർ അടക്കമുള്ള 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയാണ് ആക്ടേഴ്സ് ​ഗിൽഡ്. ഇവരുടെ സമരത്തിന് മാസങ്ങൾക്ക് മുമ്പേ തന്നെ എഴുത്തുകാരുടെ സംഘടന സമരരം​ഗത്തുണ്ടായിരുന്നു. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.

നിരവധി വൻകിട ചിത്രങ്ങളുടേയും പരമ്പരകളുടേയും ചിത്രീകരണമാണ് സമരംകാരണം വഴിമുട്ടിയത്. നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ പരമ്പരയായ സ്ട്രേഞ്ചർ തിങ്സ്, ഡിസ്നി-മാർവൽ ടീമിന്റെ ബ്ലേഡ്, പാരാമൗണ്ട് പിക്ചേഴ്സിന്റെ ഈവിൾ തുടങ്ങിയവയാണ് പ്രതിസന്ധിയിലായ ചില ചിത്രങ്ങൾ. 1960-ൽ യു.എസ്. മുൻ പ്രസിഡന്റും നടനുമായ റൊണാൾഡ് റീഗന്റെ നേതൃത്വത്തിലാണ് ഇതിനുമുമ്പ് ഹോളിവുഡിൽ സമാനരീതിയിൽ സമരം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.