സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആല്‍വിന്‍ വടക്കേടത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ഡയറക്ടര്‍

സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആല്‍വിന്‍ വടക്കേടത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി ഡയറക്ടര്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ (നഗരസഭ) മത്സരിക്കുന്ന മലയാളിയായ ആല്‍വിന്‍ വടക്കേടത്തിന് പിന്തുണയുമായി മുന്‍ എം.എല്‍.എയും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) എന്ന ക്രൈസ്തവ സംഘടനയുടെ സംസ്ഥാന ഡയറക്ടറുമായ പീറ്റര്‍ ആബെറ്റ്‌സ്. എ.സി.എല്‍ അംഗങ്ങള്‍ക്കായി അയച്ച ഇ-മെയിലിലാണ് പീറ്റര്‍ ആബെറ്റ്‌സ് ആല്‍വിന് പിന്തുണ അറിയിച്ചത്. ഗോസ്‌നല്‍സ് സിറ്റി കൗണ്‍സിലിലേക്കാണ് ആല്‍വിന്‍ വടക്കേടത്ത് (25) മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് നിരവധി പേര്‍ അഭിപ്രായം തേടിയപ്പോഴാണ് ആല്‍വിന് പിന്തുണയുമായി താന്‍ രംഗത്തെത്തിയതെന്ന് പീറ്റര്‍ ആബെറ്റ്‌സ് വ്യക്തമാക്കി.


എ.സി.എല്‍ ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്‌സ്


ആല്‍വിന്‍ വടക്കേടത്ത് ഏറെ കഴിവുകളുള്ള വ്യക്തിയാണെന്നും എ.സി.എല്‍ എന്ന സംഘടനയുടെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പിന്തുടരുന്ന യുവാവുമാണെന്നും പീറ്റര്‍ ആബെറ്റ്‌സ് വ്യക്തമാക്കി. അതിനാല്‍ വോട്ട് ചെയ്യുമ്പോള്‍ ആല്‍വിന്‍ വടക്കേടത്തിനെ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആല്‍വിന്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ (നഗരസഭ) ആറു മലയാളികള്‍ മത്സര രംഗത്തുണ്ട്. അര്‍മഡെയില്‍ സിറ്റി കൗണ്‍സിലിലെ റിവര്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ജിബി ജോയി പുളിക്കലാണ് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥി. റാന്‍ഫോര്‍ഡ് വാഡില്‍ നിന്നും മത്സരിക്കുന്ന ടോണി തോമസ്, ഷാനവാസ് പീറ്റര്‍, അര്‍മഡെയില്‍ സിറ്റി കൗണ്‍സിലിലേക്ക് ലെയ്ക്ക് വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന രഞ്ജു എബ്രഹാം രാജു, സിറ്റി ഓഫ് കാനിംഗിലെ നികോള്‍സണ്‍ വാര്‍ഡില്‍ നിന്നുള്ള രവീഷ് ജോണ്‍ എന്നിവരും ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. ഇവരുടെ വിജയത്തിനായി വിപുലമായ പ്രചാരണവും നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.